തിരുവനന്തപുരം: കേരളീയം പരിപാടിയുടെ സമാപന സമ്മേളനത്തില് ബിജെപി നേതാവ് ഒ രാജഗോപാല് പങ്കെടുത്തതില് പ്രതികരണവുമായി മന്ത്രി പി രാജീവ്. കേരളീയം മുഴുവന് നോക്കിയാല് പല പ്രതിപക്ഷ നേതാക്കളെയും കാണാമായിരുന്നുവെന്ന് പി രാജീവ് പറഞ്ഞത്.
നേതാക്കളും കുടുംബങ്ങളും കേരളീയം പരിപാടിയില് വന്നിരുന്നു. യുക്തിപരമായി ചിന്തിക്കുന്നവര് ബഹിഷ്കരണം അബദ്ധമെന്ന് ചിന്തിക്കുന്നുണ്ടാവും. എന്നാല് ബഹിഷ്കരിക്കാന് പറഞ്ഞവരെ ജനങ്ങള് ബഹിഷ്കരിച്ചുവെന്നും പി രാജീവ് കൂട്ടിച്ചേര്ത്തു.
കേരളീയം നല്ല പരിപാടിയെന്നും നല്ലത് ആര് ചെയ്താലും അംഗീകരിക്കുമെന്നും പരിപാടിയ്ക്ക് പിന്നാലെ ഒ രാജഗോപാല് പറഞ്ഞു. മുഖ്യമന്ത്രിയുടെ നല്ല പ്രഖ്യാപനങ്ങളുള്ള പരിപാടിയില് പങ്കെടുക്കുന്നതില് എന്താണ് തെറ്റെന്ന് രാജഗോപാല് ചോദിച്ചു. ബിജെപിയുടെ ബഹിഷ്കരണത്തെ പറ്റി അറിയില്ലെന്നും എല്ലാത്തിനെയും കണ്ണടച്ച് എതിര്ക്കേണ്ട കാര്യമില്ലെന്നും ഒ രാജഗോപാല് കൂട്ടിച്ചേര്ത്തു.
കേരളീയത്തെ പ്രശംസിച്ച് ഒ രാജഗോപാൽ; സ്വാഗതം ചെയ്ത് മുഖ്യമന്ത്രിഅതേസമയം വേദിയിലേക്കെത്തിയ ഒ രാജഗോപാലിനെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. മുതിര്ന്ന നേതാവും മുന് കേന്ദ്രമന്ത്രിയുമായ രാജഗോപാലിനെ കേരളീയത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നാണ് മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ സദസ്സിലെത്തിയ രാജഗോപാല് ആദ്യ നിരയില് തന്നെ ഇരുന്നു. ഇരിപ്പിടത്തിനരികില് ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്, ഒ രാജഗോപാലിനെ അഭിവാദ്യം ചെയ്തു.