കേരളീയത്തെ പ്രശംസിച്ച് ഒ രാജഗോപാൽ; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

ബിജെപിയുടെ ബഹിഷ്കരണത്തെ പറ്റി അറിയില്ലെന്നും എല്ലാത്തിനെയും കണ്ണടച്ച് എതിർക്കേണ്ട കാര്യമില്ലെന്ന് ഒ രാജഗോപാൽ

dot image

തിരുവനന്തപുരം: കേരളീയം നല്ല പരിപാടിയെന്നും നല്ലത് ആര് ചെയ്താലും അംഗീകരിക്കുമെന്നും ബിജെപി നേതാവ് ഒ രാജഗോപാൽ. കേരളീയം വേദിയിലെത്തിയതിന് പിന്നാലെയാണ് കേരളീയത്തെ രാജഗോപാൽ പ്രശംസിച്ചത്. മുഖ്യമന്ത്രിയുടെ നല്ല പ്രഖ്യാപനങ്ങളുള്ള പരിപാടിയിൽ പങ്കെടുക്കുന്നതിൽ എന്താണ് തെറ്റെന്ന് രാജഗോപാൽ ചോദിച്ചു. ബിജെപിയുടെ ബഹിഷ്കരണത്തെ പറ്റി അറിയില്ലെന്നും എല്ലാത്തിനെയും കണ്ണടച്ച് എതിർക്കേണ്ട കാര്യമില്ലെന്ന് ഒ രാജഗോപാൽ കൂട്ടിച്ചേർത്തു.

അതേസമയം വേദിയിലേക്കെത്തിയ ഒ രാജഗോപാലിനെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജഗോപാലിനെ കേരളീയത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നാണ് മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ സദസ്സിലെത്തിയ രാജഗോപാൽ ആദ്യ നിരയിൽ തന്നെ ഇരുന്നു. ഇരിപ്പിടത്തിനരികിൽ ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ഒ രാജഗോപാലിനെ അഭിവാദ്യം ചെയ്തു.

'കേരളീയം നാട് പൂർണമായി നെഞ്ചേറ്റി, വൻവിജയമാക്കിയത് ജനങ്ങളെന്ന് മുഖ്യമന്ത്രി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us