കേരളീയം ലോഗോയ്ക്ക് ഏഴ് കോടി രൂപയെന്ന ആരോപണം തള്ളി ബോസ് കൃഷ്ണമാചാരി;'പ്രതിഫലം വാങ്ങിയിട്ടില്ല'

ലോഗോ തയ്യാറാക്കാന് തനിക്ക് ഏഴു കോടി രൂപ ലഭിച്ചു എന്ന പ്രചരണം വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

dot image

തിരുവനന്തപുരം: സംസ്ഥാന സര്ക്കാര് സംഘടിപ്പിച്ച 'കേരളീയം' പരിപാടിയുടെ ലോഗോ പ്രതിഫലം കൈപറ്റാതെയാണ് തയ്യാറാക്കിയതെന്ന് ചിത്രകാരനും ആര്ട്ടിസ്റ്റ്-ക്യൂറേറ്ററുമായ ബോസ് കൃഷ്ണമാചാരി. ലോഗോ തയ്യാറാക്കാന് തനിക്ക് ഏഴു കോടി രൂപ ലഭിച്ചു എന്ന പ്രചരണം വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളീയത്തിന്റെ ലോഗോ തയ്യാറാക്കാന് സര്ക്കാര് താത്പര്യമുള്ളവരില് നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാല് കേരളീയം വിഭാവനം ചെയ്യുന്ന സന്ദേശം ലഭിച്ച ലോഗോകളില് പ്രതിഫലിക്കാത്തതിനാല് ലോഗോ തയ്യാറാക്കാന് തന്നോട് ആവശ്യപ്പെടുകയായിരുന്നു. ഒറ്റ രാത്രി കൊണ്ടാണ് കേരളീയത്തിന്റെ ലോഗോ തയ്യാറാക്കിയത്. അതിന് പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് ബോസ് കൃഷ്ണമാചാരി പറഞ്ഞു.

വാസ്തവം ഇതായിരിക്കെ വന് തുക പ്രതിഫലം കൈപ്പറ്റി എന്ന അസത്യ പ്രചരണവുമായി ചിലര് രംഗത്തെത്തിയതിന് പിന്നില് ഗൂഢലക്ഷ്യങ്ങളുണ്ട്. ഇത് പലരും ഷെയര് ചെയ്യുന്നതും ശ്രദ്ധയില് പെട്ടു. ഇത്തരത്തിലുള്ള അസത്യം പ്രചരിപ്പിക്കുന്നതില് നിന്നും മാറി നില്ക്കണമെന്ന് അഭ്യര്ത്ഥിക്കുന്നുവെന്നും ബോസ് കൃഷ്ണമാചാരി അഭ്യര്ത്ഥിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us