തിരുവനന്തപുരം: മന്ത്രി ആർ ബിന്ദുവിന്റെ 'കണ്ണട വിവാദ'ത്തിന് പിന്നാലെ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ കണ്ണടയുടെ വിലയും പുറത്ത്. 35842 രൂപയ്ക്കാണ് എൽദോസ് കണ്ണട വാങ്ങിയിരിക്കുന്നത്. എംഎൽഎ ആവശ്യപ്പെട്ട തുക സർക്കാർ അനുവദിച്ചു. ജൂലൈ മാസമാണ് ചെലവായ തുക ആവശ്യപ്പെട്ട് എംഎൽഎ കത്ത് നൽകിയത്. ഓഗസ്റ്റിൽ തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.
മന്ത്രി ആര് ബിന്ദു വാങ്ങിയ കണ്ണടയ്ക്ക് 30,500 രൂപ പൊതുഭരണവകുപ്പ് അനുവദിച്ചതാണ് കഴിഞ്ഞ ദിവസം വിവാദമായത്. സര്ക്കാര് സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ കണ്ണടയ്ക്ക് വേണ്ടി മന്ത്രി പതിനായിരങ്ങൾ മുടക്കിയത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഡോക്ടറുടെ നിർദേശമനുസരിച്ചാണ് മന്ത്രി കണ്ണട വാങ്ങിയതെന്നും റീ-ഇംപേഴ്സ്മെന്റ് തുക എന്ന നിലയിലാണ് പണം അനുവദിച്ചതെന്നുമാണ് പൊതുഭരണവകുപ്പിന്റെ വിശദീകരണം. ഈ വിവാദം നിലനിൽക്കെയാണ് എൽദോസിന്റെ കണ്ണടയുടെ വിലയും പുറത്തുവരുന്നത്.
കേരളവർമ്മ കോളേജിലെ തിരഞ്ഞെടുപ്പ് വിവാദം; മന്ത്രി ആർ ബിന്ദുവിനെതിരെ പരാതി നൽകി കെഎസ്യുഎന്നാൽ താൻ കണ്ണടവാങ്ങിയത് ചട്ടപ്രകാരമാണെന്നും നിയമസഭാ സാമാജികർക്കുള്ള അവകാശമാണ് അതെന്നും വിവാദങ്ങളോട് മന്ത്രി ആർ ബിന്ദു ഇന്ന് പ്രതികരിച്ചു. കണ്ണട വാങ്ങിയത് മഹാപരാധമായി വ്യാഖ്യാനിക്കുന്നു. മറ്റ് കോൺഗ്രസ് നേതാക്കളും കണ്ണട വാങ്ങിയിട്ടുണ്ടെന്നും നേതാക്കളുടെ ലിസ്റ്റ് വായിച്ച് മന്ത്രി പറഞ്ഞു.