'നിസ്സഹായ അവസ്ഥ, ദേവഗൗഡ ബഹുമാന്യന്'; യോഗം വിളിച്ചതില് നടപടി പ്രതീക്ഷിക്കുന്നുവെന്ന് സി കെ നാണു

മാത്യൂ ടി തോമസിനേയും കെ കൃഷ്ണന്കുട്ടിയേയും യോഗത്തിന് ക്ഷണിച്ചിട്ടില്ല

dot image

കോഴിക്കോട്: ബിജെപി സഖ്യത്തില് ചേരാനുള്ള ജെഡിഎസ് ദേശീയ അധ്യക്ഷന് എച്ച് ഡി ദേവഗൗഡയുടെ നിലപാട് അപ്രതീക്ഷിതമെന്ന് സി കെ നാണു. ദേവഗൗഡ ബഹുമാന്യനായ നേതാവാണ്. നിസ്സഹായ അവസ്ഥയാണ് നിലവിലെന്നും സി കെ നാണു പറഞ്ഞു. ഘടകങ്ങളുമായി ചര്ച്ച ചെയ്യാതെ കര്ണാടകയില് മാത്രം തീരുമാനമെടുത്തത് ശരിയായ നിലപാടല്ല. പലവട്ടം പാര്ട്ടി പിളര്ന്നിട്ടും താന് സ്ഥാനങ്ങള് നോക്കി പോയിട്ടില്ല. സാധാരണക്കാരായ പ്രവര്ത്തകരെ ഒന്നിച്ചുനിര്ത്താനാണ് യോഗം ചേരുന്നതെന്നും സി കെ നാണു പറഞ്ഞു. നവംബര് 15-ാം തിയ്യതി കോവളത്ത് ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തെക്കറിച്ച് സൂചിപ്പിച്ചുകൊണ്ടായിരുന്നു പ്രതികരണം.

മാത്യൂ ടി തോമസിനേയും കെ കൃഷ്ണന്കുട്ടിയേയും യോഗത്തിന് ക്ഷണിച്ചിട്ടില്ല. യോഗം വിളിച്ചതിന്റെ പേരില് അച്ചടക്ക നടപടി പ്രതീക്ഷിക്കുന്നുണ്ടെന്നും സി കെ നാണു പറഞ്ഞു. ഈ മാസം 15ന് കോവളത്ത് വെച്ച് ദേശീയ എക്സിക്യൂട്ടിവ് ചേരുമെന്നാണ് സി കെ നാണു ദേശീയ നേതാക്കളെയും അറിയിച്ചിരിക്കുന്നത്. കോവളം വെളളാറില് വെച്ച് നടക്കുന്ന യോഗത്തിലേക്ക് കര്ണാടക സംസ്ഥാന അധ്യക്ഷനായിരുന്ന സി എം ഇബ്രാഹിം അടക്കമുളള നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്.

ജെഡിഎസില് ദേവഗൗഡക്കെതിരെസമാന്തര നീക്കം; ദേശീയ എക്സിക്യൂട്ടീവ് യോഗം വിളിച്ചു

പ്രഖ്യാപിത നയത്തിന് വിരുദ്ധമായി ബിജെപി സഖ്യത്തില് ചേര്ന്ന ദേവഗൗഡയുടേയും കുമാരസ്വാമിയുടെയും നിലപാട് പാര്ട്ടി ഭരണഘടനയുടെ രണ്ടാം അനുഛേദത്തിന്റെ നഗ്നമായ ലംഘനമാണ്. ഇക്കാര്യത്തില് അന്തിമ തീരുമാനത്തിലേക്ക് പോകുന്നതിന് മുന്പ് എല്ലാവരുമായും ചര്ച്ച നടത്തേണ്ടതുണ്ടെന്നാണ് സി കെ നാണു നേതാക്കള്ക്ക് അയച്ച കത്തില് പറയുന്നത്.

എന്നാല് സംസ്ഥാനത്തെ ജെഡിഎസ് നേതൃത്വത്തെ അറിയിക്കാതെയാണ് ഈ നീക്കങ്ങള്. യോഗത്തെ കുറിച്ച് സംസ്ഥാന അധ്യക്ഷന് മാത്യു ടി തോമസോ മന്ത്രി കെ കൃഷ്ണന്കുട്ടിയോ അറിഞ്ഞില്ല. ഇക്കാര്യം മാത്യു ടി തോമസ് സ്ഥിരീകരിച്ചു. യോജിക്കാവുന്ന സംസ്ഥാന ഘടകങ്ങളുമായി ചേര്ന്ന് ദേവഗൗഡക്കെതിരെ യോഗം വിളിക്കാന് തന്നെ സംസ്ഥാന നേതൃയോഗം ചുമതലപ്പെടുത്തിയിരുന്നു എന്നാണ് സി കെ നാണുവിന്റെ വിശദീകരണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us