കളമശേരി സ്ഫോടനക്കേസ്; കൺവൻഷൻ സെന്ററില്ഇന്ന് തെളിവെടുപ്പ് നടത്തും

കസ്റ്റഡി കാലാവധി കഴിയും മുൻപ് നടപടി ക്രമങ്ങൾ പൂർത്തീകരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം

dot image

കൊച്ചി: കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിനുമായി അന്വേഷകസംഘം ഇന്ന് തെളിവെടുപ്പ് നടത്തും. സ്ഫോടനം നടന്ന സാമ്ര കൺവൻഷൻ സെന്ററിലാണ് പ്രധാന തെളിവെടുപ്പ് നടത്തുക. ബോംബ് നിർമ്മിക്കാൻ ഇലക്ട്രിക് ഉപകരണങ്ങൾ വാങ്ങിയ പള്ളുരുത്തിയിലെ കട, പെട്രോൾ വാങ്ങിയ തൃപ്പൂണിത്തുറയിലെ പമ്പ്, പടക്കക്കട എന്നിവിടങ്ങളിലാണ് തെളിവെടുപ്പ്. യഹോവയുടെ സാക്ഷികളുടെ കൂട്ടായ്മയിൽ തുടരുന്ന ചിലരോട് തനിക്ക് വിരോധം ഉണ്ടായിരുന്നതായി ഡൊമിനിക്ക് മൊഴി നൽകിയിരുന്നു. കസ്റ്റഡി കാലാവധി കഴിയും മുൻപ് നടപടി ക്രമങ്ങൾ പൂർത്തീകരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.

അതേസമയം, സ്ഫോടനത്തിൽ ആദ്യം മരിച്ചത് പെരുമ്പാവൂർ സ്വദേശി ലയോണ പൗലോസ് ആണ് എന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാ ഫലത്തിലാണ് സ്ഥിരീകരണം. ലയോണയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം കുടുംബത്തിന് നൽകും. സ്ഫോടനം നടന്ന സമ്മേളനത്തിൽ ലയോണ പങ്കെടുത്തത് ആർക്കും അറിവുണ്ടായിരുന്നില്ല. രണ്ടുദിവസത്തിനുശേഷം പഞ്ചായത്ത് അധികൃതർ എത്തിയാണ് മരിച്ചത് ലയോണയെന്ന് തിരിച്ചറിഞ്ഞത്.

കളമശേരി സ്ഫോടനത്തിൽ മരിച്ചത് ലയോണ പൗലോസ് എന്ന് ഡിഎൻഎ പരിശോധനയില് സ്ഥിരീകരണം

ഒക്ടോബർ 29-ാം തീയതി രാവിലെ കളമശേരി സാമ്ര കൺവെൻഷൻ സെൻ്ററിലാണ് സ്ഫോടനം നടന്നത്. സ്ത്രീകളും കുട്ടികളും ഉള്പ്പെടെ രണ്ടായിരത്തിലധികം പേർ ഹാളില് ഉണ്ടായിരുന്നു. വെള്ളിയാഴ്ച്ച തുടങ്ങിയ സമ്മേളനത്തിന്റെ സമാപന ദിവസമായിരുന്നു സ്ഫോടനം. മൂന്ന് തവണയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില് നാല് പേർക്കാണ് ജീവന് നഷ്ടമായത്. ലയോണയെ കൂടാതെ ആലുവ സ്വദേശി മോളി ജോയ്, മലയാറ്റൂർ സ്വദേശി ലിബിന, തൊടുപുഴ സ്വദേശിയായ കുമാരി എന്നിവരും സ്ഫോടനത്തില് കൊല്ലപ്പെട്ടു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us