തൃശൂര്: കരുവന്നൂര് ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പ് എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എംഎം വര്ഗീസ്. അറിയിപ്പ് ലഭിച്ചാല് ഹാജരാകും. കേസ് സംബന്ധിച്ച് എന്ത് കാര്യം വേണമെങ്കിലും ഇഡിക്ക് ചോദിക്കാമെന്നും എംഎം വര്ഗീസ് പറഞ്ഞു.
'കേസിനെ പാര്ട്ടി നിയമപരമായും രാഷ്ട്രീയമായും നേരിടും. കരുവന്നൂരിന്റെ പ്രവര്ത്തനം സാധാരണ നിലയിലേക്ക് എത്തുകയാണ്. കരുവന്നൂര് ബാങ്കുമായി ബന്ധപ്പെട്ട് എന്ത് കാര്യം വേണമെങ്കിലും അന്വേഷിക്കട്ടെ. എ സി മൊയ്തീനേയും എം കെ കണ്ണനേയും എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വിളിപ്പിച്ചു. തന്നെ വിളിച്ചാല് അന്വേഷണവുമായി സഹകരിക്കും.' സി വി വര്ഗീസ് പ്രതികരിച്ചു.
ആര്എസ്എസ് ആണ് ഇ ഡിയെ നിയന്ത്രിക്കുന്നത്. കരുവന്നൂരിലെ ഇഡി അന്വേഷണത്തില് ആര്എസ്എസിനൊപ്പമാണ് കോണ്ഗ്രസ്. സിപിഐഎമ്മിന് മറച്ചുവെക്കാന് ഒന്നുമില്ല. സുതാര്യമായാണ് പാര്ട്ടി കാര്യങ്ങള് കൈകാര്യം ചെയ്യുന്നത്. അഴിമതി നടത്തിയവര്ക്കെതിരെ പാര്ട്ടി കര്ശന നിലപാട് എടുക്കുമെന്നും എംഎം വര്ഗീസ് പ്രതികരിച്ചു.
ഈ മാസം 28 ന് ഇഡിക്ക് മുന്നില് ഹാജരാകാന് ഇ ഡി സമന്സ് അയച്ചെന്നാണ് വിവരം. നേരത്തേ ഇഡിയ്ക്കെതിരെ എംഎം വര്ഗീസ് രൂക്ഷഭാഷയില് വിമര്ശനമുന്നയിച്ചിരുന്നു. സഹകരണമേഖലയെ തകര്ക്കാനുള്ള ശ്രമമാണ് ഇഡി നടത്തുന്നതെന്നായിരുന്നു എം എം വര്ഗീസ് പറഞ്ഞത്.