പലസ്തീന് റാലി; ആര്യാടൻ ഷൗക്കത്തിനെതിരായ നടപടി വൈകും

റാലി സംഘടിപ്പിച്ചതില് ഖേദം പ്രകടിപ്പിച്ച് ആര്യാടൻ ഷൗക്കത്ത് കത്ത് നൽകിയെങ്കിലും തന്റെ ഒപ്പമുള്ളവരെ കൂടി കേൾക്കണം എന്ന ആവശ്യവും ഉന്നയിച്ചിരുന്നു.

dot image

തിരുവനന്തപുരം: കെപിസിസി വിലക്ക് ലംഘിച്ച് പലസ്തീന് ഐക്യദാർഢ്യറാലി സംഘടിപ്പിച്ച കോണ്ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെതിരായ നടപടി വൈകും. ഒപ്പമുള്ളവരുടെ വിശദീകരണം അച്ചടക്ക സമിതി ഇന്ന് കേൾക്കും. മലപ്പുറം ഡിസിസി ഉൾപ്പെടെ ഔദ്യോഗികപക്ഷം 13 നാണ് ഹാജരാകുക.

റാലി സംഘടിപ്പിച്ചതില് ഖേദം പ്രകടിപ്പിച്ച് ആര്യാടൻ ഷൗക്കത്ത് കത്ത് നൽകിയെങ്കിലും തന്റെ ഒപ്പമുള്ളവരെ കൂടി കേൾക്കണം എന്ന ആവശ്യവും ഉന്നയിച്ചിരുന്നു. ഒപ്പം ഔദ്യോഗിക പക്ഷത്തെയും കേൾക്കാൻ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തില് അച്ചടക്ക സമിതി തീരുമാനിച്ചിരുന്നു. ആര്യാടൻ മുഹമ്മദിന്റെ പേരിലുള്ള ട്രസ്റ്റ് ആണ് പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചതെന്നാണ് ഒരു വാദം.

'നടുവൊടിഞ്ഞു നിൽക്കുമ്പോൾ വൈദ്യുതി നിരക്ക് വർധിപ്പിച്ചു'; വികസനം മരവിച്ചെന്ന് കുഞ്ഞാലിക്കുട്ടി

ഇന്നലെ മലപ്പുറം മണ്ഡലം കൺവെൻഷൻ ആയതിനാൽ ആണ് ഡിസിസി അധ്യക്ഷൻ ഉൾപ്പെടെയുള്ള ഔദ്യോഗികപക്ഷം ഇന്ന് ഹാജരാകാത്തത്. അവർ 13ന് ഹാജരായ ശേഷം വാദം കേൾക്കും അതിനുശേഷം ആകും നടപടി വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുക.

ഷൗക്കത്തിനെതിരെ നടപടി എടുത്താൽ അത് ലീഗ് കോട്ടകളിലും വലിയ തിരിച്ചടി ഉണ്ടാകും എന്നുള്ള ആശങ്ക മുന്നണിക്ക് ഉണ്ട്. അതുകൊണ്ടുതന്നെ ഷൗക്കത്തിനെതിരെ വലിയ നടപടികൾ ഇല്ലാതെ താക്കീതിൽ ഒതുങ്ങും.11നാണ് സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി. നിലവിൽ അച്ചടക്ക സമിതി ചേർന്നു കഴിയാത്തതിനാൽ തന്നെ ക്ഷണം ഉണ്ടെങ്കിലും ഈ റാലിയിലേക്ക് പോകാൻ ഷൗക്കത്തിനാകില്ല. നിലവിൽ ഷൗക്കത്തിന് കെപിസിസി നൽകിയിട്ടുള്ള ഒരാഴ്ചത്തെ വിലക്കും 13നാണ് അവസാനിക്കുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us