തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് കെഎസ്യു പ്രതിഷേധം. മാധ്യമങ്ങളെ കാണുകയായിരുന്ന മന്ത്രിക്ക് മുന്നിലേക്ക് കെഎസ്യു പ്രവര്ത്തകര് പ്രതിഷേധവുമായി എത്തി. മന്ത്രി രാജിവെക്കണമെന്ന ആവശ്യം ഉയര്ത്തിയ പ്രതിഷേധക്കാര് സെക്രട്ടറിയേറ്റിന് അകത്തേക്ക് കടന്നത് പൊലീസിന്റെ ശ്രദ്ധയില്പ്പെട്ടിരുന്നില്ല. തുടര്ന്ന് പൊലീസ് ഇടപെട്ട് പ്രവര്ത്തകരെ നീക്കുകയായിരുന്നു. അഞ്ച് പ്രവര്ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കെഎസ്യുവിന്റെ നേതൃത്വത്തില് തിരുവനന്തപുരം നഗരത്തില് നടക്കുന്നത് സമരാഭാസമാണെന്ന് മന്ത്രി പ്രതികരിച്ചു. കേരളത്തിലെ ഒരു കോളേജിലെ യൂണിയന് തിരഞ്ഞെടുപ്പില് കെഎസ്യു സ്ഥാനാര്ത്ഥി തോറ്റതിനാണ് വകുപ്പ് മന്ത്രിയുടെ വീട്ടിലേക്ക് മാര്ച്ചടക്കം നിരന്തരം സമരം നടത്തുന്നത്. തിരഞ്ഞെടുപ്പ് കാര്യങ്ങള് കൈകാര്യം ചെയ്യാന് റിട്ടേണിംഗ് ഓഫീസറും പ്രിന്സിപ്പലുമുണ്ട്. പരാതി ബോധിപ്പിക്കാന് സര്വ്വകലാശാലയിലും സംവിധാനമുണ്ട്. അതുമല്ലെങ്കില് വകുപ്പ് മന്ത്രിക്ക് പരാതി നല്കാം. ഇത് സംബന്ധിച്ച് തനിക്ക് ഇതുവരെയും പരാതി ലഭിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
'അതുക്കും മേലെ': എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെെ കണ്ണടയ്ക്ക് വില 35842, തുക അനുവദിച്ച് സർക്കാർഈ തിരഞ്ഞെടുപ്പുമായി തനിക്ക് യാതൊരു ബന്ധവുമില്ല. മന്ത്രിക്ക് ഇക്കാര്യത്തില് ഇടപെടേണ്ടതില്ല. അടിസ്ഥാനരഹിതനാണ് ആരോപണം. ആരോപണം ഉന്നയിക്കുന്നവര് തെളിവുകള് സഹിതം ഉന്നയിക്കണം. ഏകപക്ഷീയമായി വഴിയില് തടയുന്നത് ജനാധിപത്യവിരുദ്ധവും അപഹാസ്യവുമാണ്. തോല്വി മറച്ചുപിടിക്കാനാണ് സമരം. അത് ഉത്തരവാദിത്തപ്പെട്ട വിദ്യാര്ത്ഥി സംഘടനയ്ക്ക് അഭികാമ്യമല്ല എന്നും മന്ത്രി പറഞ്ഞു.