തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല് ഓഡിറ്റില് ഒന്നാം സ്ഥാനം നിലനിര്ത്തി സംസ്ഥാനം. മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് കേരളം ഈ നേട്ടം സ്വന്തമാക്കിയത്. 99.5 ശതമാനമാണ് കേരളം പൂര്ത്തിയാക്കിയത്.
രാജസ്ഥാനില് 'കേരളം' ആവര്ത്തിക്കുമോ?രണ്ടാം സ്ഥാനത്ത് ഒഡിഷ(64.8%)യും മൂന്നാം സ്ഥാനത്ത് ബിഹാറുമാണ്(62.6%). നാല് സംസ്ഥാനങ്ങളില് മാത്രമാണ് 60 ശതമാനത്തിലധികം പുരോഗതിയുള്ളത്.
പഞ്ചായത്തുകള് നടപ്പാക്കുന്ന തൊഴിലുറപ്പ് പദ്ധതി ഗ്രാമസഭകളില് ഓഡിറ്റ് ചെയ്യണമെന്നാണ് കേന്ദ്ര വ്യവസ്ഥ. പഞ്ചായത്ത് അടിസ്ഥാനത്തില് ഓഡിറ്റ് പബ്ലിക് ഹിയറിങ് നടത്തുന്ന ഏക സംസ്ഥാനവും കേരളമാണ്.
രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളം; അതിൽ വിജിലൻസിന്റേത് വലിയ പങ്കെന്നും മുഖ്യമന്ത്രിസംസ്ഥാനത്തെ ആകെയുള്ള 941 പഞ്ചായത്തുകളില് കോഴിക്കോട് ജില്ലയിലെ നാലും ഇടുക്കി ജില്ലയിലെ ഒരു പഞ്ചായത്തിലുമാണ് ഇനി ഓഡിറ്റ് ബാക്കിയുള്ളത്. ഇത് ഒരാഴ്ചക്കുള്ളില് പൂര്ത്തിയാക്കും. രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികള്ക്ക് ക്ഷേമനിധി ഏര്പ്പെടുത്തിയ സംസ്ഥാനവും കേരളമാണ്.