മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡലപര്യടനം; ചെലവ് സഹകരണ സംഘങ്ങള്ക്ക്

നേരത്തെ കേരളീയം പരിപാടിയുടെ ചെലവിലേക്കും സംഘങ്ങളില് നിന്നും പണം പിരിച്ചിരുന്നു.

dot image

തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും മണ്ഡലപര്യടനത്തിന്റെ ചെലവ് സഹകരണ ബാങ്കുകള്ക്കും സംഘങ്ങള്ക്കും വഹിക്കാന് സഹകരണ സംഘം രജിസ്ട്രാര് അനുമതി നല്കി. ചെലവ് ഏറ്റെടുക്കാന് പ്രത്യേക അനുമതി നല്കണമെന്ന സര്ക്കാരിന്റെ നിര്ദേശത്തെ തുടര്ന്നാണ് ഈ നടപടി.

'കേരളീയം നാട് പൂർണമായി നെഞ്ചേറ്റി, വൻവിജയമാക്കിയത് ജനങ്ങളെന്ന് മുഖ്യമന്ത്രി

മണ്ഡലങ്ങളില് മുഖ്യമന്ത്രിയും മന്ത്രിമാരും ഔദ്യോഗിക പര്യടനം നടത്തി പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസ്സും നടത്താന് തീരുമാനിച്ചിട്ടുണ്ട്. ഇത് സംഘടിപ്പിക്കാനുള്ള ചെലവ് സഹകരണ ബാങ്കുകളും സംഘങ്ങളും വഹിക്കാമെന്നുമാണ് സര്ക്കുലറിലെ നിര്ദേശം.

കേരളീയം മുഴുവന് നോക്കിയാല് പല പ്രതിപക്ഷ നേതാക്കളെയും കാണാം: പി രാജീവ്

രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള എല്ലാ സഹകരണ സംഘങ്ങള്ക്കും ഈ പരിപാടിയുടെ ചെലവിലേക്ക് ആവശ്യമായ അത്രയും തുക ചെലവഴിക്കാനാണ് അനുമതി നല്കിയിരിക്കുന്നത്., പരിധി നിശ്ചയിച്ചിട്ടുമില്ല. നേരത്തെ കേരളീയം പരിപാടിയുടെ ചെലവിലേക്കും സംഘങ്ങളില് നിന്നും പണം പിരിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us