അരിക്കൊമ്പന് വീണ്ടും ജനവാസ മേഖലയില്, തുരത്തി; നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

കേരളവും തമിഴ്നാടും സംയുക്തമായാണ് അരിക്കൊമ്പനെ നിരീക്ഷിക്കുന്നത്

dot image

തിരുവനന്തപുരം: ജനവാസമേഖലയിലെത്തിയ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് ജീവനക്കാര് വീണ്ടും ഉള്വനത്തിലേക്ക് തുരത്തി. അപ്പര് കോതയാറില് നിന്ന് മാഞ്ചോല തേയിലത്തോട്ടത്തിലെ ജനവാസമേഖലയിലേക്കാണ് അരിക്കൊമ്പന് എത്തിയത്.

വീണ്ടും ജനവാസ മേഖലയിലെത്തിയതോടെ അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് വനംവകുപ്പ് ശക്തിപ്പെടുത്തി. നേരത്തെയുണ്ടായിരുന്ന ജീവനക്കാരുടെ എണ്ണം ആറില് നിന്ന് 25ലേക്ക് ഉയര്ത്തിയിട്ടുണ്ട്. കേരളവും തമിഴ്നാടും സംയുക്തമായാണ് അരിക്കൊമ്പനെ നിരീക്ഷിക്കുന്നത്.

കഴിഞ്ഞ മെയ് മാസത്തിലാണ് അരിക്കൊമ്പനെ പിടികൂടി മുണ്ടന്തുറൈ കടുവാസങ്കേതത്തിലേക്ക് മാറ്റിയത്. അതിനുശേഷം പലതവണ ആന ജനവാസമേഖലയായ മാഞ്ചോല എസ്റ്റേറ്റില് എത്തിയിരുന്നെങ്കിലും ആരെയും ഉപദ്രവിച്ചിരുന്നില്ല. പുതിയ ആവാസ വ്യവസ്ഥയുമായി അരിക്കൊമ്പന് ഇണങ്ങിയതായി വനംവകുപ്പ് അധികൃതര് അറിയിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us