'ഗോത്ര ജനതയെ പ്രദര്ശന വസ്തുവാക്കുന്നതിനോട് യോജിപ്പില്ല'; മന്ത്രി പി പ്രസാദ്

നേരത്തെ മന്ത്രി കെ രാധാകൃഷ്ണനും ഇക്കാര്യത്തില് പ്രതികരിച്ചിരുന്നു.

dot image

തിരുവനന്തപുരം: ഗോത്ര ജനതയെ പ്രദര്ശന വസ്തുവാക്കുന്നതിനോട് യോജിപ്പില്ലെന്ന് മന്ത്രി പി പ്രസാദ്. ആരെയും പ്രദര്ശന വസ്തുവാക്കാന് പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളീയം പരിപാടിയില് ആദിവാസികളെ പ്രദര്ശന വസ്തുക്കളാക്കി എന്ന ആരോപണത്തില് പ്രതികരിക്കുകയായിരുന്നു മന്ത്രി.

എ സമ്പത്തിനെ മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി

താനതു കണ്ടില്ല. അത്തരത്തില് പ്രദര്ശന വസ്തുവാക്കിയിട്ടില്ലെന്നാണ് മനസ്സിലായത്. വിഷയം പരിശോധിക്കുമെന്ന് ഫോക് ലോര് അക്കാദമി ചെയര്മാന് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നേരത്തെ മന്ത്രി കെ രാധാകൃഷ്ണനും ഇക്കാര്യത്തില് പ്രതികരിച്ചിരുന്നു. നിരുപദ്രവകരമായിട്ടാണ് ഫോക്ലോര് അക്കാദമി അങ്ങനെ ചെയ്തതെന്ന് പറഞ്ഞ മന്ത്രി ആദിവാസികളെ ഷോകേസ് ചെയ്യുന്നതിനോട് വ്യക്തിപരമായി തനിക്ക് എതിര്പ്പാണെന്നും അദ്ദേഹം പറഞ്ഞു.

ആദിമം പരിപാടിയിൽ എന്താണ് തെറ്റ്? ന്യായീകരിച്ച് മുഖ്യമന്ത്രി

പഴയ കാര്യങ്ങള് പുതിയ കാലഘട്ടത്തില് കാണിക്കുക എന്നുള്ളതാണ് അക്കാദമിയുടെ ഉത്തരവാദിത്വം. പഴമയുടെ അവസ്ഥ എന്തായിരുന്നു എന്ന് കാണിക്കുന്നതാണ് ഫോക്ലോര് അക്കാദമിയുടെ ഉത്തരവാദിത്വം അതിന്റെ ഭാഗമായിട്ടാണ് പഴയകാലത്ത് ജീവിതം ഒരുക്കിയതെന്ന് മന്ത്രി പറഞ്ഞു.

അത് താന് കണ്ടിട്ടില്ല. ഇന്നലെ ഇതറിഞ്ഞ വേളയില് തന്നെ സാംസ്കാരിക വകുപ്പുമായി ബന്ധപ്പെട്ടു. നിരുപദ്രവം ആയിട്ടാണ് അവര് ചെയ്തത്. തന്റെ വ്യക്തിപരമായ കാഴ്ചപ്പാട് ആദിവാസി ജനവിഭാഗം പ്രദര്ശന വസ്തു അല്ല എന്നത് തന്നെയാണ്. ഷോകേസ് വയ്ക്കേണ്ട ഒന്നല്ല ആദിവാസികള്. തെറ്റ് പറ്റിയിട്ടുണ്ടെങ്കില് ഫോക്ലോര് അക്കാദമി പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us