സഹകരണ മേഖലക്കെതിരായ ഇഡി റെയ്ഡ് രാഷ്ട്രീയപ്രേരിതം: വി എന് വാസവന്

കണ്ടല സഹകരണ ബാങ്ക് ക്രമക്കേടില് ഇഡി റെയ്ഡ് പുരോഗമിക്കവെയാണ് പ്രതികരണം

dot image

കണ്ണൂര്: സഹകരണ മേഖലക്കെതിരായ എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നടപടി രാഷ്ട്രീയ പ്രേരിതമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എന് വാസവന്. കണ്ടല ബാങ്കിലെ എന്ഫോഴ്സ്മെന്റ് റെയ്ഡില് പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ല. സഹകരണ വകുപ്പ് കണ്ടെത്തിയതിന്റെ തുടര്ച്ചയാണെന്നും വി എന് വാസവന് പറഞ്ഞു. കണ്ടല സഹകരണ ബാങ്ക് ക്രമക്കേടില് ഇ ഡി റെയ്ഡ് പുരോഗമിക്കവെയാണ് പ്രതികരണം.

ബാങ്ക് പ്രസിഡന്റ് എന് ഭാസുരാംഗനെ എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തുവരികയാണ്. അതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭാസുരാംഗനെ ആശുപത്രിയില് പ്രവേശിപ്പിച്ചു. സഹകരണ സംഘങ്ങള് ബാങ്ക് എന്ന് ഉപയോഗിക്കരുതെന്ന റിസര്വ് ബാങ്ക് വിജ്ഞാപനം പുതിയതല്ലെന്നും വിഎന് വാസവന് പ്രതികരിച്ചു. നേരത്തെ ഇറക്കിയ വിജ്ഞാപനത്തിനെതിരെ സ്റ്റേ വാങ്ങിയിരുന്നു. പുതിയ വിജ്ഞാപനം സഹകരണ വകുപ്പ് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സഹകരണ സംഘങ്ങള് ബാങ്ക് എന്ന് ഉപയോഗിക്കരുതെന്നാണ് ആര്ബിഐ അറിയിപ്പ്.

കണ്ടല സഹകരണ ബാങ്ക് ക്രമക്കേട്; എന് ഭാസുരാംഗനെ പുറത്താക്കി സിപിഐ

ബാങ്കിംഗ് ബിസിനസ് നടത്തുന്നതിന് ആര്ബിഐ സഹകരണ സംഘങ്ങള്ക്ക് ലൈസന്സ് നല്കിയിട്ടില്ല. സഹകരണസംഘങ്ങളില് ഒരു നിക്ഷേപങ്ങള്ക്ക് ഇന്ഷുറന്സ് പരിരക്ഷയോ ഗ്യാരണ്ടിയോ ലഭിക്കില്ല. ഇടപാടുകള് നടത്തുന്നതിനു മുന്പ് ബാങ്കിംഗ് ലൈസന്സ് ഉണ്ടോ എന്ന് പൊതുജനങ്ങള് പരിശോധിക്കണം എന്നും ആര്ബിഐയുടെ അറിയിപ്പില് പറയുന്നുണ്ട്.

dot image
To advertise here,contact us
dot image