കളമശേരി സ്ഫോടന കേസ്; ഡൊമിനിക് മാർട്ടിനുമായി ഇന്നും തെളിവെടുപ്പ്

പ്രതി ഡൊമിനിക്കുമായുള്ള സാമ്ര കൺവെൻഷൻ സെൻ്ററിലെ തെളിവെടുപ്പ് ആറ് മണിക്കൂറിലധികം സമയമെടുത്താണ് പൂർത്തികരിച്ചത്.

dot image

കൊച്ചി: കളമശേരി സ്ഫോടന കേസ് പ്രതി ഡൊമനിക് മാർട്ടിനുമായി അന്വേഷണ സംഘത്തിൻ്റെ തെളിവെടുപ്പ് ഇന്നും തുടരും. സ്ഫോടനം നടന്ന സാമ്ര കൺവെൻഷൻ സെൻ്ററിൽ പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തി. ഇനി ബോംബ് നിർമിക്കാൻ ഇലക്ട്രിക് ഉപകരണങ്ങൾ വാങ്ങിയ പള്ളുരുത്തിയിലെ കട, പെട്രോൾ വാങ്ങിയ തൃപ്പൂണിത്തുറയിലെ പമ്പ്, പടക്കക്കട എന്നിവിടങ്ങളിലെ തെളിവെടുപ്പ് ഉടൻ പൂർത്തിയാക്കും.

പ്രതി ഡൊമനിക്കുമായുള്ള സാമ്ര കൺവെൻഷൻ സെൻ്ററിലെ തെളിവെടുപ്പ് ആറ് മണിക്കൂറിലധികം സമയമെടുത്താണ് പൂർത്തികരിച്ചത്.  യഹോവയുടെ സാക്ഷികളുടെ കൂട്ടായ്മയിൽ തുടരുന്ന ചിലരോട് തനിക്ക് വിരോധം ഉണ്ടായിരുന്നതായി ഡൊമിനിക്ക് മൊഴി നൽകിയിരുന്നു. കസ്റ്റഡി കാലാവധി കഴിയും മുൻപ് നടപടി ക്രമങ്ങൾ പൂർത്തീകരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.

ഒക്ടോബർ 29-ാം തീയതി രാവിലെ കളമശേരി സാമ്ര കൺവെൻഷൻ സെൻ്ററിലാണ് സ്ഫോടനം നടന്നത്. സ്ത്രീകളും കുട്ടികളും ഉള്പ്പെടെ രണ്ടായിരത്തിലധികം പേർ ഹാളില് ഉണ്ടായിരുന്നു. വെള്ളിയാഴ്ച്ച തുടങ്ങിയ സമ്മേളനത്തിന്റെ സമാപന ദിവസമായിരുന്നു സ്ഫോടനം. മൂന്ന് തവണയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില് നാല് പേർക്കാണ് ജീവന് നഷ്ടമായത്. 

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us