ജയിലിലെ ആക്രമണം; കൊടി സുനിയെ തവനൂർ ജയിലിലേക്ക് മാറ്റി

വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് തവനൂരിലേക്ക് മാറ്റിയത്

dot image

കണ്ണൂർ: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ തവനൂർ ജയിലിലേക്ക് മാറ്റി. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് തവനൂരിലേക്ക് മാറ്റിയത്. ജയിലിൽ അടിയുണ്ടാക്കിയതിന്റെ പേരിലാണ് ജയിൽമാറ്റം. ഇന്നു രാവിലെയാണ് മലപ്പുറത്തെ തവനൂർ ജയിലിലേക്ക് സുനിയെ മാറ്റി പാർപ്പിച്ചത്.

വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ആക്രമണം; കൊടി സുനി ഉൾപ്പെടെ 10 പേർക്കെതിരെ കേസ്

ഉത്തരമേഖല ജയിൽ ഡിഐജിയുടെ കീഴിലാണ് തവനൂർ ജയിൽ. കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാനുള്ള നീക്കമെന്നാണ് ലഭിക്കുന്ന സൂചന. കൊടി സുനിയും സംഘവും ചേർന്ന് ജയിൽ ഉദ്യോഗസ്ഥനായ അർജുനനെ ഇരുമ്പുവടി കൊണ്ട് ആക്രമിക്കുകയും തടയാൻ ചെന്ന ഉദ്യോഗസ്ഥരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തുവെന്നായിരുന്നു കേസ്. നിരവധി ജയിൽ ഉപകരണങ്ങൾ തകർക്കുകയും ചെയ്തു. സംഭവത്തിൽ 4 ജീവനക്കാർക്ക് പരിക്കേറ്റിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us