തൃശൂര്: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെ കരിങ്കൊടി കാണിച്ച് കെഎസ്യു. കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരിന്റെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി കാണിച്ചത്. കുന്നംകുളത്ത് വച്ചാണ് മന്ത്രിയെ കരിങ്കൊടി കാണിച്ചത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
നേരത്തെ കേരളവർമ്മ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ മന്ത്രി ആർ ബിന്ദു ഇടപെട്ടു എന്നും മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് തലസ്ഥാനത്ത് കെഎസ്യു പ്രതിഷേധം നടത്തിയിരുന്നു. മാധ്യമങ്ങളെ കാണുകയായിരുന്ന മന്ത്രിക്ക് മുന്നിലേക്ക് കെഎസ്യു പ്രവര്ത്തകര് പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടര്ന്ന് പൊലീസ് ഇടപെട്ട് പ്രവര്ത്തകരെ നീക്കുകയായിരുന്നു. അഞ്ച് പ്രവര്ത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
മന്ത്രിക്ക് മുന്നില് കെഎസ്യു പ്രതിഷേധം; സമരാഭാസമെന്ന് ആര് ബിന്ദുമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കും കെഎസ്യു പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. മാര്ച്ചിനു നേരെ രണ്ട് തവണ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും കെഎസ്യു സംസ്ഥാന സെക്രട്ടറി നസിയയുടെ മൂക്കിന് പൊലീസിന്റെ ലാത്തിയടിയിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു.