തിരുവനന്തപുരം: ദീപാവലിക്ക് സംസ്ഥാനത്ത് പടക്കം പൊട്ടിക്കാൻ നിയന്ത്രണമേർപ്പെടുത്തിയ സർക്കാർ ഉത്തരവ് പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ജില്ലാ മജിസ്ട്രേറ്റുമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും ആഭ്യന്തര വകുപ്പിന്റെ നിർദേശം. സംസ്ഥാനത്ത് ദീപാവലിക്ക് ഇനി രണ്ട് മണിക്കൂർ മാത്രമാണ് പടക്കം പൊട്ടിക്കാനാവുക. രാത്രി 8 മുതൽ 10 വരെയാണ് ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ അനുവാദമുള്ളത്. ക്രിസ്മസിനും പുതുവർഷത്തിനും രാത്രി 11.55 മുതൽ 12.30 വരെയും പടക്കം പൊട്ടിക്കാം.
ഹരിത പടക്കങ്ങൾ വിൽക്കാൻ മാത്രമാണ് അനുമതിയുള്ളതെന്നും ഉത്തരവിൽ പറയുന്നു. ഹരിത ട്രൈബ്യൂണലിന്റെ നിർദേശത്തേത്തുടർന്നാണ് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.