തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ബോംബ് ഭീഷണി വ്യാജമെന്ന് പൊലീസ്. ഫോണിലേക്ക് വിളിച്ച് ഭീഷണി മുഴക്കിയയാളെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം സ്വദേശി നിധിന് എന്നയാളാണ് വിളിച്ചത്. ഇയാള് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലിരിക്കുന്നയാളാണെന്നാണ് വിവരം.
ഇന്ന് രാവിലെയാണ് സെക്രട്ടേറിയറ്റിലേക്ക് ഫോണ് സന്ദേശമെത്തിയത്. തുടര്ന്ന് കന്റോണ്മെന്റ് പൊലീസ് ഉള്പ്പെടെ സെക്രട്ടറിയേറ്റില് പരിശോധന നടത്തിയിരുന്നു. 112 എന്ന നമ്പറിലേക്കാണ് സന്ദേശം എത്തിയത്.
Watch Also: 'ഔദ്യോഗിക പക്ഷത്തിൽ നിന്നും നേരിട്ടത് കടുത്ത വിവേചനം'; ആര്യാടൻ ഷൗക്കത്തിനൊപ്പം ഉള്ളവർ