കാസർകോട്: മഴ നനയാതെ കിടക്കാൻ ഒരു വീടെന്ന സ്വപ്നവുമായി സർക്കാരിന്റെ കനിവ് കാത്തു കഴിയുകയാണ് ഒരു കുടുംബം. കാസർകോട് ജില്ലയിൽ കൊടോംബേളൂർ ഗ്രമാ പഞ്ചായത്തിലെ തടിയൻ വളപ്പ് എന്ന സ്ഥലത്താണ് എപ്പോൾ വേണമെങ്കിലും തകർന്നു വീഴാൻ സാധ്യതയുള്ള വീടും, ആ വീട്ടിൽ ഒരു കുടുംബവും താമസിക്കുന്നത്. വീട്ടിൽ ശൗചാലയമില്ലാത്തതിനാൽ അടുത്ത വീടിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. തങ്ങളുടെ വീടെന്ന സ്വപ്നം യാഥാർഥ്യമാകാൻ ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷ നൽകിയിട്ടും ഇതുവരെ പരിഹാരമായിട്ടില്ല.
റിപ്പോർട്ടർ അർജുൻ ഹേമ തയാറാക്കിയ റിപ്പോർട്ട് കാണാം...