മലപ്പുറം: മലപ്പുറത്തെ കോൺഗ്രസിലെ വിഭാഗീയത രൂക്ഷമായതിന് പിന്നിൽ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ഗ്രൂപ്പ് മുന്നൊരുക്കങ്ങളെന്ന് സൂചന. നിലമ്പൂർ മണ്ഡലം ലക്ഷ്യം വെച്ചുള്ള നേതാക്കളുടെ പോരാട്ടമാണ് മണ്ഡല പുനഃസംഘടനയുടെ രൂപത്തിൽ കലഹത്തിന് മൂർച്ച കൂട്ടിയത്. എന്നാൽ കോൺഗ്രസിലെ കലഹത്തിൽ ചങ്കിടിക്കുന്നത് മുസ്ലീം ലീഗിനാണ്.
നിലമ്പൂർ,വണ്ടൂർ,തവനൂർ,പൊന്നാനി, നാലിടങ്ങിലാണ് മലപ്പുറത്ത് കോൺഗ്രസ് മത്സരിക്കുന്നത്. വിഭാഗീയ തുടർന്നാൽ നിലവിൽ കയ്യിലുള്ള വണ്ടൂരടക്കം നാലിടങ്ങളിലും കോൺഗ്രസിന് നിലതെറ്റുമെന്നുറപ്പാണ്. ആര്യാടൻ മുഹമ്മദ് കളമൊഴിഞ്ഞ അന്ന് മുതൽ നിലമ്പൂർ കോൺഗ്രസിന് തലവേദനയാണ്. ആര്യാടൻ മുഹമ്മദ് വഴിമാറിയ 2016 ൽ ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ മത്സരിച്ചങ്കിലും പരാജയപെട്ടു. അന്ന് ലീഗും കോൺഗ്രസിലെ ഒരു വിഭാഗവും കാലുവാരി എന്നായിരുന്നു ആര്യാടൻ വിഭാഗത്തിന്റെ വിലയിരുത്തൽ. 2021 ലും ഷൗക്കത്ത് മത്സരത്തിന് ഒരുങ്ങിയെങ്കിലും വി വി പ്രകാശിന് വേണ്ടി വഴിമാറി. അന്ന് ഡിസിസി പ്രസിഡന്റ്ന്റെ താൽക്കാലിക ചുമതല നൽകിയാണ് ആര്യാടൻ ഷൗക്കത്തിനെ കെപിസിസി അനുനയിപ്പിച്ചത്. എന്നാൽ 2026 ൽ നിലമ്പൂർ സീറ്റിനായി വാദമുന്നയിക്കുന്നതിൽ ആര്യാടൻ ഷൗക്കത്തും ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയും മുന്നിലുണ്ട്. നിലമ്പൂർ ലക്ഷ്യം വെച്ചുള്ള ഈ നീക്കങ്ങളാണ് കോൺഗ്രസിലെ കലഹങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് എന്നാണ് സൂചന.
മലപ്പുറം ഡിസിസി പ്രസിഡന്റിനെതിരെ ആരോപണവുമായി എ ഗ്രൂപ്പ് ; ചര്ച്ച ഇപ്പോള് വേണ്ടെന്ന് വി ഡി സതീശന്മണ്ഡലങ്ങൾ വെച്ചുമാറുന്നതടക്കുള്ള ഒത്തുതീർപ്പ് ഫോർമുലകളും അണിയറയിൽ നടക്കുന്നുണ്ടന്നാണ് വിവരം. എന്നാൽ കോൺഗ്രസിലെ കലഹങ്ങളിൽ നെഞ്ചിടിക്കുന്നത് മുസ്ലിം ലീഗിനാണ്, വിഭാഗീയത തുടർന്നാൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിലും വയനാട്ടിലും തിരിച്ചടിയുണ്ടാകുമെന്നാണ് ലീഗിന്റെ വിലയിരുത്തൽ. ഈ കണക്ക് കൂട്ടൽ ലീഗ് നേതൃത്വം കോൺഗ്രസ് നേതാക്കളെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്. തർക്കങ്ങൾ പരിഹരിക്കാൻ കോൺഗ്രസിന് മേൽ ലീഗ് സമ്മർദ്ദം ശകതമാക്കുന്നതും ഇക്കാരണത്താലാണ്.