കൊച്ചി: കുസാറ്റിലെ സഹാറ ഹോസ്റ്റലിലുണ്ടായ എസ്എഫ്ഐ-കെഎസ്യു സംഘര്ഷത്തില് നാല് കെഎസ്യു പ്രവര്ത്തകര്ക്ക് പരിക്കേറ്റു. പുലര്ച്ചെയാണ് സംഘര്ഷമുണ്ടായത്.
ഹോസ്റ്റല് യൂണിയന് തിരഞ്ഞെടുപ്പില് സഹാറ ഹോസ്പിറ്റലില് കെഎസ്യുവാണ് വിജയിച്ചത്. കെഎസ്യു വിജയാഘോഷങ്ങള് നടക്കുന്നതിനിടെ എത്തിയ എസ്എഫ് ഐ പ്രവര്ത്തകരും കെഎസ്യു പ്രവര്ത്തകരും വാക്കുതര്ക്കത്തില് ഏര്പ്പെടുകയായിരുന്നു. ഇത് സംഘര്ഷത്തിലേക്ക് പിന്നീട് മാറി.
ഒരു വിദ്യാര്ത്ഥിയുടെ കണ്ണിന് സാരമായ പരിക്കേറ്റു. സംഭവത്തില് 14 എസ്എഫ്ഐ പ്രവര്ത്തകര്ക്കതെിരെ പൊലീസ് കേസെടുത്തു. വധശ്രമം, മാരകായുധങ്ങള്കൊണ്ട് പരിക്കേല്പ്പിക്കല്, സംഘം ചേര്ന്ന് ആക്രമിക്കല് എന്നീ വകുപ്പുകള് ചുമത്തിയാണ് കേസെടുത്തത്. പ്രതികളെ തിരിച്ചറിഞ്ഞുവെന്നും വൈകാതെ കസ്റ്റഡിയിലെടുക്കുമെന്നും കളമശേരി പൊലീസ് അറിയിച്ചു.