മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്; ലോകായുക്തയുടെ നിർണായക വിധി ഇന്ന്

ലോകായുക്തയുടെ റിപ്പോർട്ട് സർക്കാരിന് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്ന നിയമ ഭേദഗതി ബിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല

dot image

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസിൽ ലോകായുക്ത ഫുൾ ബെഞ്ച് ഇന്ന് വിധി പറയും. അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുംബത്തിന് നൽകിയ സാമ്പത്തിക സഹായം അധികാര ദുർവിനിയോഗം ആണെന്നും ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരിൽ നിന്ന് അനുവദിച്ച പണം തിരിച്ച് പിടിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. ലോകായുക്തയുടെ അധികാരങ്ങൾ വെട്ടി കുറയ്ക്കുന്ന നിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനാൽ വിധി സർക്കാരിന് ഏറെ നിർണായകമാണ്.

എൻസിപി നേതാവ് ഉഴവൂർ വിജയൻ, മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായർ, സിപിഐഎം മുന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച പൊലീസുകാരൻ എന്നിവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലിയും സാമ്പത്തിക സഹായങ്ങളും നൽകിയത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ലോകായുക്ത ഫുൾ ബെഞ്ച് വിധി പറയുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം നൽകിയത് അധികാര ദുർവിനിയോഗമാണ്. അതിനാൽ വിതരണം ചെയ്ത പണം ഒന്നാം പിണറായി സർക്കാരിലെ 18 മന്ത്രിമാരിൽ നിന്നും തിരിച്ചുപിടിക്കണം എന്നാണ് ഹർജിക്കാരനായ ആർ എസ് ശശി കുമാറിന്റെ ആവശ്യം.

2018 സെപ്റ്റംബറിൽ ഫയൽ ചെയ്യപ്പെട്ട ഹർജിയില് അഞ്ചുവർഷങ്ങൾക്ക് ശേഷമാണ് വിധി വരുന്നത്. നേരത്തെ രണ്ടംഗ ബെഞ്ച് കേസ് പരിഗണിച്ചിരുന്നു. മന്ത്രിസഭാ തീരുമാനത്തിൽ ഓരോ മന്ത്രിമാർക്കും വ്യക്തിപരമായി ഉത്തരവാദിത്തം ഉണ്ടോയെന്ന നിയമ പ്രശ്നത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടായതോടെ കേസ് ഫുൾ ബെഞ്ചിന് വിടുകയായിരുന്നു. ഇതിനിടെ കെ കെ രാമചന്ദ്രൻ നായരുമായി ജസ്റ്റിസ്മാരായ ബാബു മാത്യു പി ജോസഫ്, ഹാറൂൺ റഷീദ് എന്നിവർക്ക് വ്യക്തിപരമായി അടുപ്പമുള്ളത് ചൂണ്ടിക്കാട്ടി, കേസ് മറ്റൊരു സംസ്ഥാനത്തെ ലോകായുക്തയിലേക്ക് മാറ്റണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.

ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ്; രാഷ്ട്രീയക്കാര് ജോലി ചെയ്ത് ജീവിക്കണമെന്ന് ഉപലോകായുക്ത

ലോകായുക്തയുടെ റിപ്പോർട്ട് സർക്കാരിന് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്ന നിയമ ഭേദഗതി ബിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല. അതിനാൽ അഴിമതി തെളിഞ്ഞാൽ പൊതുസേവകർ സ്ഥാനം ഒഴിയണമെന്നു പ്രഖ്യാപനം നടത്താൻ കഴിയുന്ന ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് ഇപ്പോഴും നില നിൽക്കുകയാണ്. ബന്ധു നിയമന വിവാദത്തിൽ ലോകായുക്ത വിധി എതിരായതിനെ തുടർന്ന് കെ ടി ജലീലിന് മന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്നത് ഈ വ്യവസ്ഥയെ തുടർന്നാണ്. അതുകൊണ്ടാണ് തുടർ ഭരണത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയന് ലോകായുക്ത വിധി നിർണായകമായി മാറുന്നത്.

ദുരിതാശ്വാസ നിധി വകമാറ്റല്; സുപ്രധാന നിരീക്ഷണവുമായി ലോകായുക്ത
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us