കരിക്കോട്ടക്കരിയില് മാവോയിസ്റ്റ് വെടിവെയ്പ്പില് യുഎപിഎ കേസ് രജിസ്റ്റര് ചെയ്തു

മാവോയിസ്റ്റുകള്ക്ക് പരിക്കേറ്റതായി സ്ഥിരീകരണമില്ലെന്നും പുട്ട വിമലാദിത്യ വ്യക്തമാക്കി. സംഘം തമ്പടിച്ച ടെന്റുകള് മേഖലയില് കണ്ടെത്തി. മാവോയിസ്റ്റ് സംഘത്തിനായി മേഖലയില് തെരച്ചില് തുടരുകയാണ്

dot image

കണ്ണൂര്: കരിക്കോട്ടക്കരി ഉരുപ്പുംകുറ്റിയില് മാവോയിസ്റ്റുകളും തണ്ടര്ബോള്ട്ട് സംഘവും തമ്മിലുള്ള വെടിവെയ്പ്പില് യുഎപിഎ കേസ് രജിസ്റ്റര് ചെയ്തു. ഭീകരവിരുദ്ധ സേനയുടെ ഡിഐജി പുട്ട വിമലാദിത്യയാണ് ഇത് സംബന്ധിച്ച വിവരങ്ങള് വ്യക്തമാക്കിയത്. കരിക്കോട്ടക്കരി പൊലീസാണ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. എട്ടംഗ മാവോയിസ്റ്റ് സംഘം തണ്ടര്ബോള്ട്ടിന് നേരെ വെടിയുതിര്ത്തതിന് പിന്നാലെ പ്രത്യാക്രമണം ഉണ്ടാവുകയായിരുന്നു. മാവോയിസ്റ്റുകള്ക്ക് പരിക്കേറ്റതായി സ്ഥിരീകരണമില്ലെന്നും പുട്ട വിമലാദിത്യ വ്യക്തമാക്കി. സംഘം തമ്പടിച്ച ടെന്റുകള് മേഖലയില് കണ്ടെത്തി. മാവോയിസ്റ്റ് സംഘത്തിനായി മേഖലയില് തെരച്ചില് തുടരുകയാണ്.

ഉരുപ്പുംകുറ്റിയില് നിന്നും 7 കിലോമീറ്റര് അകലെയുള്ള ഞെട്ടിത്തോട് വനത്തിലാണ് ഏറ്റുമുട്ടല് നടന്നത്. എട്ട് പേര് സംഘത്തിലുണ്ടെന്നും ആക്രമണത്തിന് ശേഷം സംഘത്തിലെ മുഴുവന് പേരും രക്ഷപ്പെട്ടെന്നുമാണ് സൂചന. രാവിലെ 9.30 മുതല് തുടര്ച്ചയായി രണ്ട് മണിക്കൂറിലധികം വെടിയൊച്ച കേട്ടിരുന്നതായി അയ്യന്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചന് പൈമ്പള്ളിക്കുന്നേല് പറഞ്ഞു. ഏറ്റുമുട്ടലില് രണ്ട് മാവോയിസ്റ്റുകള്ക്ക് പരിക്കേറ്റതായി നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോര്ട്ടുകളുണ്ടായിരുന്നു.

രണ്ടാഴ്ച മുന്പ് ആറളം ചാവിച്ചി വനമേഖലയില് വനം വാച്ചര്മാര്ക്ക് നേരെ അഞ്ചംഗ മാവോയിസ്റ്റ് സംഘം വെടിയുതിര്ത്തിരുന്നു. പിന്നാലെ വനാതിര്ത്തിയില് ശക്തമായ പരിശോധനയാണ് തണ്ടര്ബോള്ട്ടും ആന്റി നക്സല് ഫോഴ്സും പൊലീസും നടത്തിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us