'കേരളീയത്തിന് ചെലവാക്കിയ തുക കർഷകരുടെ ആശ്വാസത്തിന് വേണ്ടി ചെലവഴിക്കണമായിരുന്നു'; വി മുരളീധരൻ

കേന്ദ്രം വർദ്ധിപ്പിച്ച തുകയ്ക്ക് ആനുപാതികമായി സർക്കാർ വില വർദ്ധിപ്പിച്ചിരുന്നുവെങ്കിൽ കർഷകർക്ക് 33 രൂപ നെല്ലിന് താങ്ങുവിലയായി ലഭിക്കുമായിരുന്നു

dot image

ആലപ്പുഴ: കേന്ദ്രം വർദ്ധിപ്പിച്ച തുകയ്ക്ക് ആനുപാതികമായി സർക്കാർ വില വർദ്ധിപ്പിച്ചിരുന്നുവെങ്കിൽ കർഷകർക്ക് 33 രൂപ നെല്ലിന് താങ്ങുവിലയായി ലഭിക്കുമായിരുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്രം നൽകുന്ന പണം വിനിയോഗിക്കുന്ന എല്ലാ കാര്യത്തിനും കേന്ദ്രം ഞെരുക്കുന്നു എന്നുള്ള പതിവ് ആവർത്തിക്കുന്നുവെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.

കേരളീയത്തിന് ചെലവാക്കിയ തുക കർഷകരുടെ ആശ്വാസത്തിന് വേണ്ടി ചെലവഴിക്കണമായിരുന്നു. ലഭിക്കാനുള്ള പണത്തിന്റെ കണക്ക് സംസ്ഥാന ഭക്ഷ്യമന്ത്രി വ്യക്തമാക്കണം. കേന്ദ്രസർക്കാർ കൊടുത്ത 378 കോടി എങ്ങനെ ചെലവാക്കി എന്നത് അദ്ദേഹത്തിന് അറിയില്ല. കർഷകരുടെ പ്രയാസങ്ങൾ മറികടക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സംസ്ഥാന സർക്കാർ കൈക്കൊള്ളണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു.

ധനകാര്യ കമ്മീഷൻ്റെ ശുപാർശകൾ രാജ്യത്തിന് മുഴുവൻ ബാധകമാണ്. 1971 ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് പതിനാലാം ധനകാര്യ കമ്മീഷൻ സംസ്ഥാനങ്ങളുടെ വിഹിതം നിശ്ചയിച്ചത്. പതിനഞ്ചാം ധനകാര്യ കമ്മീഷൻ വിഹിതം നിശ്ചയിക്കുന്നത് 2011ലെ സെൻസസ് അടിസ്ഥാനമാക്കിയാണ്. കേരളത്തിൻ്റെ മാത്രം തുക കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ല. സാമ്പത്തിക കണക്കുകളുടെ വിശദാംശങ്ങൾ പുറത്തുവിടാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ജനങ്ങളോട് വസ്തുതകൾ പറയുക എന്നുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് താൻ നിർവഹിക്കുന്നതെന്നും മുരളീധരൻ ചൂണ്ടിക്കാണിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us