പലസ്തീന് ഐക്യദാര്ഡ്യ റാലിയുമായി മുന്നോട്ടുപോകും; എം കെ രാഘവന്

നവംബര് 25ന് നവകേരള സദസ് സംഘടിപ്പിക്കാന് ഒരുക്കങ്ങള് നടത്തണമെന്ന് കലക്ടര് പറഞ്ഞുവെന്നും പ്രവീണ്കുമാര് പറഞ്ഞു.

dot image

കോഴിക്കോട്: കോണ്ഗ്രസ് നേരത്തെ പ്രഖ്യാപിച്ച പലസ്തീന് ഐക്യദാര്ഢ്യ റാലിയുമായി മുന്നോട്ട് പോകുമെന്ന് കോണ്ഗ്രസ് നേതാവ് എംകെ രാഘവന് എംപി. റാലിയില് നിന്ന് പിന്മാറില്ല. ആര് പറഞ്ഞാലും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അരലക്ഷം പേരെ പങ്കെടുപ്പിക്കാന് കടപ്പുറമല്ലാതെ മറ്റ് സ്ഥലമില്ലെന്ന് ഡിസിസി അദ്ധ്യക്ഷന് കെ പ്രവീണ്കുമാര് പറഞ്ഞു. നവംബര് 25ന് നവകേരള സദസ് സംഘടിപ്പിക്കാന് ഒരുക്കങ്ങള് നടത്തണമെന്ന് കലക്ടര് പറഞ്ഞുവെന്നും പ്രവീണ്കുമാര് പറഞ്ഞു.

വിവിധ രാഷ്ട്രീയ പാര്ട്ടികള് രാവിലെയും വൈകുന്നേരവും പരിപാടി നടത്തുന്ന സ്ഥലമാണ്. സിപിഐഎമ്മിന്റെ ഇരട്ടത്താപ്പാണ് പുറത്ത് വന്നത്. സര്ക്കാര് ഇടപെട്ട് അനുമതി നല്കണം. സ്റ്റേജ് നിര്മിക്കാമെന്ന് പറഞ്ഞിട്ടും അനുമതി നല്കിയില്ല. ആദ്യം അനുമതി നല്കിയെന്നും പ്രവീണ്കുമാര് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us