കൊച്ചി: ആലുവയില് അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അസഫാഖ് ആലത്തിന് വധശിക്ഷ ലഭിച്ചതിൽ പ്രതികരിച്ച് എഡിജിപി എം ആർ അജിത് കുമാർ. കേരള സമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച ഒരു കുറ്റകൃത്യമായിരുന്നു ഈ കേസ്. സാധാരണഗതിയില് കാണാത്ത കുറ്റകൃത്യമാണ് ഇവിടെ നടന്നിരിക്കുന്നത്. നമ്മുടെ സമൂഹത്തില് ഇത്തരം കുറ്റകൃത്യങ്ങള് സാധാരണ ഗതിയില് റിപ്പോര്ട്ട് ചെയ്യപ്പെടാറില്ല. അപൂര്വ്വങ്ങളില് അപൂര്വ്വമായ കേസാണിതെന്നും എഡിജിപി പറഞ്ഞു.
ഈ കേസിലെ പ്രതിയും ഇരയും മറ്റു സംസ്ഥാനങ്ങളില് നിന്ന് ഇവിടെ ജോലി ചെയ്യാന് എത്തിയവരാണ്. ഈ കേസ് റിപ്പോര്ട്ട് ചെയ്തത് വഴി സമൂഹത്തിലെ കുട്ടികള്ക്ക് നേരെ ഇത്തരം കുറ്റകൃത്യങ്ങള് ഉണ്ടാകാന് സാധ്യത ഉണ്ടെന്നതിന്റെ ഹൈലൈറ്റാണ് ആദ്യമുണ്ടായത്. കേസില് ആദ്യം മുതല് തന്നെ കേരള പൊലീസ് വളരെ ഭംഗിയായിട്ടാണ് അന്വേഷിച്ചത്. 24 മണിക്കൂറിനുള്ളില് തന്നെ തിരിച്ചറിയാന് സാധിക്കാത്ത പ്രതിയെ കേസില് ഇൻസ്പെക്ടര് മഞ്ജു ദാസ്, എസ്ഐ ശ്രീ ലാൽ എന്നിവരടങ്ങിയ ടീം അറസ്റ്റ് ചെയ്തുവെന്നതാണ് വലിയ വിജയം. ഒരുപക്ഷേ അതിന് സാധിച്ചില്ലായിരുന്നുവെങ്കില് ഈ പ്രതി രക്ഷപ്പെടുകയും ഒരിക്കലും കേസ് തെളിയിക്കാന് പറ്റാത്ത സാഹചര്യമുണ്ടാവുമായിരുന്നുവെന്നും എഡിജിപി പറഞ്ഞു.
ആലുവ ബലാത്സംഗക്കൊല; പ്രതി അസഫാഖ് ആലത്തിന് വധശിക്ഷ'പ്രതിയെ വേഗത്തില് പിടികൂടാന് സാധിച്ചുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പ്രതിയെ പിടികൂടാന് ആദ്യമേ തന്നെ സഹായിച്ചത് ആ ഭാഗത്തുള്ള നാട്ടുകാരാണ്. ഇത്തരത്തിലൊരു കുറ്റകൃത്യം ഉണ്ടായതായി കണ്ടെത്തുകയും പരമാവധി സഹായവും തെളിവുകളും തന്നത് നാട്ടുകാരാണ്. മീഡിയയുടേയും വളരെയേറെ സപ്പോര്ട്ട് കൊണ്ടാണ് ഈ കേസ് ഇത്രയധികം ഹൈലൈറ്റ് ചെയ്യപ്പെട്ടത്. കേസ് വിജയകരമാക്കാന് സഹായിച്ച നാട്ടുകാര്, മറ്റു വിഭാഗം, മുനിസിപ്പാലിറ്റി, സാമൂഹിക മേഖലയില് പ്രവര്ത്തിക്കുന്നവര്, രാഷ്ട്രീയ നേതാക്കള്, എംഎല്എ, മന്ത്രി രാജീവ്, മാധ്യമങ്ങള് എന്നിവരോട് എന്നിവരോട് നന്ദി അറിയിക്കുന്നു'. എഡിജിപി പറഞ്ഞു.
മുപ്പത് ദിവസസത്തിനുള്ളില് കേസ് തന്നെ അന്വേഷണം പൂര്ത്തീകരിച്ചുവെന്നതാണ് കേസിന്റെ പ്രത്യേകത. ആദ്യമായിട്ടായിരിക്കും ഒരു കേസില് പല പല ടീമുകളായി തിരിച്ച് അന്വേഷണം നടത്തുന്നത്. ഡല്ഹി, വെസ്റ്റ് ബംഗാള്, ഉത്തര് പ്രദേശ്, ബിഹാര് ഉള്പ്പടെയുള്ള സംസ്ഥാനങ്ങള് പോവുകയും അവിടെയുള്ള പൊലീസുകാരുമായി ബന്ധപ്പെട്ട് അവരുടെ സഹായത്തോടുകൂടിയാണ് വളരെ വേഗത്തില് തെളിവുകൾ ശേഖരിച്ച് കേസ് അന്വേഷണം പൂര്ത്തീകരിച്ചതെന്നും എഡിജിപി വ്യക്തമാക്കി. വളരെ വേഗത്തില് കേസ് പൂര്ത്തിയാക്കി പരമാവധി ശിക്ഷ വാങ്ങി കൊടുക്കുക എന്നതായിരുന്നു കേരള സര്ക്കാരിന്റെ ദൗത്യം. എങ്ങനെ അത് ഭംഗിയായി ചെയ്യാമെന്നതായിരുന്നു സർക്കാരിൻ്റെ ആവശ്യം. ഇതിന്റെ ഭാഗമായി കേരളത്തിലെ തന്നെ ധാരാളം കേസുകൾ ചെയ്തിട്ടുള്ള സ്പെഷ്യൽ പ്രോസിക്യൂട്ടറായ ജി മോഹൻ രാജിനെ കൊണ്ടുവന്നത്. അദ്ദേത്തിൻ്റേത് ആത്മാർത്ഥ ശ്രമമായിരുന്നുവെന്നും എഡിജിപി പറഞ്ഞു. ഒരുമാസത്തോളം അദ്ദേഹം ഇവിടെ ക്യാമ്പ് ചെയ്ത് കേസ് വളരെ ഭംഗിയായി തന്ന പൂർത്തീകരിക്കാൻ സാധിച്ചത്. ട്രെയൽ പൂർത്തീകരിക്കുന്നതിനായി കോടതിയും സഹായിച്ചിട്ടുണ്ടെന്നും എഡിജിപി പറഞ്ഞു.
കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് തെളിയിക്കാൻ സാധിച്ചുവെന്നതാണ് പ്രോസിക്യൂഷൻ്റേയും പൊലീസിൻ്റേയും വിജയം. പ്രതി ഇത്തരത്തില് കുറ്റകൃത്യങ്ങള് ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്. പെഡോഫയല് പോലുള്ള ആളാണ് പ്രതിയെന്നാണ് മനസിലാക്കുന്നത്. ഇത്തരത്തിലുള്ള വ്യക്തികളെ കേസില്പ്പെടുമ്പോള് തന്നെ തിരിച്ചറിയാനും അവരുടെ ട്രാവല് മൂവ്മെന്റ് പറ്റാവുന്ന വിധത്തില് ട്രാക്ക് ചെയ്യാനുള്ള സിസ്റ്റം രാജ്യത്ത് വികസിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.