വിധി അറിഞ്ഞപ്പോൾ അസ്ഫാക് ആലം കരഞ്ഞു; ഒരിക്കൽ പോലും കുറ്റബോധം പ്രകടിപ്പിച്ചില്ല

കോടതിയിലും അസ്ഫാകിന്റെ പെരുമാറ്റത്തിൽ അസ്വഭാവികതയുണ്ടായിരുന്നു. ഒരിക്കൽ പോലും അയാൾ മലയാളത്തിൽ സംസാരിച്ചിട്ടില്ല. അസ്ഫാകിന് വധശിക്ഷ നൽകിയതിൽ സന്തോഷമുണ്ടെന്നും അഡ്വ. ബിനി എലിസബത്ത്.

dot image

കൊച്ചി: ആലുവ കേസിൽ വധശിക്ഷ ഉണ്ടെന്ന് അറിഞ്ഞതോടെ അസ്ഫാക് ആലം കരഞ്ഞുവെന്ന് പരിഭാഷകയായ അഡ്വ. ബിനി എലിസബത്ത്. ഒരിക്കൽ പോലും കുറ്റബോധം പ്രകടിപ്പിച്ചില്ലെന്നും ബിനി എലിസബത്ത് റിപ്പോർട്ടറിനോട് പറഞ്ഞു.

ആലുവ കേസിലെ കുറ്റക്കാരനായ അസ്ഫാക് ആലത്തിന് വേണ്ടി പരിഭാഷകയായി കോടതി നിയോഗിച്ചത് അഡ്വ. ബിനി എലിസബത്തിനെയാണ്. വിചാരണ ഘട്ടത്തിൽ ഒരിക്കൽ പോലും കുറ്റബോധം കാണിക്കാതിരുന്ന അസ്ഫാഖ് പക്ഷേ വധശിക്ഷ വിധിച്ചത് അറിഞ്ഞതോടെ പതറിയെന്ന് അഡ്വ. ബിനി എലിസബത്ത് പറഞ്ഞു.

ആലുവ ബലാത്സംഗക്കൊല; പ്രതി അസഫാഖ് ആലത്തിന് വധശിക്ഷ

കോടതിയിലും അസ്ഫാകിന്റെ പെരുമാറ്റത്തിൽ അസ്വഭാവികതയുണ്ടായിരുന്നു. ഒരിക്കൽ പോലും അയാൾ മലയാളത്തിൽ സംസാരിച്ചിട്ടില്ല. അസ്ഫാകിന് വധശിക്ഷ നൽകിയതിൽ സന്തോഷമുണ്ടെന്നും അഡ്വ. ബിനി എലിസബത്ത് റിപ്പോർട്ടറിനോട് പറഞ്ഞു.

കടമ്പകൾ ഇനിയുമേറെ

വധശിക്ഷ നല്കിയെങ്കിലും അത് നടപ്പാക്കണമെങ്കില് നടപടിക്രമങ്ങള് ഏറെ ബാക്കിയുണ്ട്. വിചാരണ കോടതി വിധിച്ച വധശിക്ഷയ്ക്ക് ഹൈക്കോടതി അംഗീകാരം നല്കണം. സുപ്രിംകോടതി അപ്പീല് തള്ളിയാലും ദയാഹര്ജിയുമായി പ്രതിക്ക് രാഷ്ട്രപതിയെ സമീപിക്കാം. തൃശൂര് പ്രിന്സിപ്പല് സെഷന്സ് ജഡ്ജി വധശിക്ഷ നടപ്പാക്കാനുള്ള ബ്ലാക് വാറണ്ട് പുറപ്പെടുവിക്കും. വിയ്യൂര് സെന്ട്രല് ജയിലിലാണ് അസ്ഫാക് ആലമിന്റെ വധശിക്ഷ നടപ്പാക്കേണ്ടത്.

മകൾക്ക് നീതി ലഭിച്ചു, എല്ലാവരും ഒപ്പം നിന്നു, നന്ദി: ആലുവയില് കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കൾ

വധശിക്ഷ നല്കിയ വിധി ഉള്പ്പടെയുള്ള നടപടിക്രമങ്ങളുടെ രേഖകള് വിചാരണ കോടതി ഹൈക്കോടതിക്ക് കൈമാറും. വിചാരണ കോടതി വിധിക്കെതിരെ പ്രതിഭാഗത്തിന് അപ്പീല് നല്കാം. പ്രൊസിക്യൂഷനും ഡിഫന്സ് കൗൺസിലും ഹൈക്കോടതിയിലും വാദമുയര്ത്തും. ഇതിന് ശേഷമാകും വധശിക്ഷ അംഗീകരിക്കുന്ന കാര്യത്തില് ഹൈക്കോടതിയുടെ തീരുമാനം. വധശിക്ഷ ശരിവെച്ചാല് പ്രതിഭാഗം അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കും. വധശിക്ഷ ഒഴിവാക്കിയാല് പ്രോസിക്യൂഷനാകും അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കുക.

ആലുവ ബലാത്സംഗക്കൊല; പ്രതിക്ക് വധശിക്ഷയ്ക്ക് പുറമെ 7.20 ലക്ഷം രൂപ പിഴയും; വിധി വിശദാംശങ്ങള് ഇങ്ങനെ

വധശിക്ഷ സുപ്രീം കോടതി അംഗീകരിച്ചാല് രാഷ്ട്രപതിക്ക് നല്കുന്ന ദയാഹര്ജിയാണ് അടുത്ത വഴി. രാഷ്ട്രപതി ദയാഹര്ജി തള്ളിയാല് തിരുത്തല് ഹര്ജിയുമായി പ്രതിക്ക് വീണ്ടും സുപ്രീം കോടതിയെ സമീപിക്കാം. വിചാരണ കോടതിയുടെ വിധി മുതല് ദയാഹര്ജി വരെയുള്ള നടപടിക്രമങ്ങളില് വീഴ്ചയില്ലെങ്കില് തിരുത്തല് ഹര്ജി തള്ളും. ഇതോടെ പ്രതിക്ക് ലഭിക്കേണ്ട അവസാന നീതിയും ലഭ്യമാക്കിയെന്നര്ത്ഥം.

തിരുത്തല് ഹര്ജി തള്ളിയാല് തുടര്ന്ന് വധശിക്ഷ നടപ്പാക്കാം. അസഫാക് ആലമിനെ പാര്പ്പിക്കുന്ന വിയ്യൂര് സെന്ട്രല് ജയിലിലാണ് വധശിക്ഷ നടപ്പാക്കേണ്ടത്. വധശിക്ഷ നടപ്പാക്കാന് തൃശൂര് പ്രിന്സിപ്പല് സെഷന്സ് ജഡ്ജി ബ്ലാക് വാറണ്ട് അഥവാ മരണ വാറണ്ട് പുറപ്പെടുവിക്കും. ശിക്ഷാവിധി നടപ്പാക്കുന്ന സമയം ഉള്പ്പടെയുള്ള കാര്യങ്ങള് ബ്ലാക് വാറണ്ടിലുണ്ടാകും. തുടര്ന്ന് തൂക്കൂകയര് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കും. കേരളത്തില് 32 വര്ഷങ്ങള്ക്ക് മുമ്പാണ് ഏറ്റവുമൊടുവില് വധശിക്ഷ നടപ്പാക്കിയത്. അസഫാക് ആലമിന്റെ കാര്യത്തില് എല്ലാ നടപടിക്രമങ്ങളും പൂര്ത്തീകരിക്കപ്പെടാന് അതിവേഗ വിചാരണയുടെ വേഗം പ്രതീക്ഷിക്കാനാവില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us