ആലുവ ബലാത്സംഗക്കൊല: വിധി ശിശുദിനത്തിലെ ഏറ്റവും പ്രധാനമായ സന്ദേശമെന്ന് വീണാ ജോർജ്

'ശക്തമായ സന്ദേശമാണ് കോടതി നൽകുന്നത്. സമാനമായ കേസുകളിൽ ഈ വിധി മാതൃകയാകും.'

dot image

തിരുവനന്തപുരം: ആലുവ ബലാത്സംഗക്കേസ് പ്രതി അസഫാഖ് ആലത്തിന് വധശിക്ഷ വിധിച്ചത് ശിശുദിനത്തിലെ ഏറ്റവും പ്രധാനമായ സന്ദേശമെന്ന് മന്ത്രി വീണാ ജോര്ജ്. പൊലീസിനും പ്രോസിക്യൂഷനും ആദരവ് അറിയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മാതൃകാപരമായ വിധിയാണ് കോടതി പുറപ്പെടുവിപ്പിച്ചത്. പൊതുസമൂഹത്തിന്റെ മനസ്സിനൊപ്പം കോടതി നിന്നു. ശക്തമായ സന്ദേശമാണ് കോടതി നൽകുന്നത്. സമാനമായ കേസുകളിൽ ഈ വിധി മാതൃകയാകും. ഇനി ഒരു കുട്ടിയും ആക്രമിക്കപ്പെടരുത്. നിഷ്കളങ്കമായ ആ കുട്ടിയുടെ മുഖം മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

എറണാകുളം പ്രത്യേക പോക്സോ കോടതിയാണ് കേസില് വിധി പ്രഖ്യാപിച്ചത്. ഐപിസി 302-ാം വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ പ്രഖ്യാപിച്ചത്. മറ്റ് അഞ്ച് വകുപ്പുകളിൽ ജീവപര്യന്തം ശിക്ഷയും വിധിച്ചു. ഹൈക്കോടതി അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും വധശിക്ഷ നടപ്പിലാക്കുക. നേരത്തെ അസഫാഖ് ആലം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കുറ്റകൃത്യം നടന്ന് 100-ാം ദിവസമാണ് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. നൂറ്റിപത്താമത് ദിവസമാണ് ശിക്ഷാവിധി പുറത്ത് വന്നിരിക്കുന്നത്. പോക്സോ നിയമം നിലവില് വന്ന ദിവസം തന്നെയാണ് പ്രതിക്കെതിരായ ശിക്ഷാവിധി പറഞ്ഞിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ശിശുദിനത്തിൽ പുറപ്പെടുവിച്ച ശിക്ഷാവിധി കേള്ക്കാന് പെണ്കുട്ടിയുടെ മാതാപിതാക്കളും കോടതിയില് എത്തിയിരുന്നു.

ആലുവ ബലാത്സംഗക്കൊല; പ്രതി അസഫാഖ് ആലത്തിന് വധശിക്ഷ

ജൂലൈ 27നാണ് അസ്ഫാക് ആലം അതിഥി തൊഴിലാളി കുടുംബത്തിലെ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. അന്ന് തന്നെ പ്രതി അസഫാഖ് ആലത്തെ പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില് തിരിച്ചറിഞ്ഞിരുന്നു. അന്ന് രാത്രി 9 മണിയോടെ പ്രതിയെ ആലുവ തോട്ടക്കാട്ടുകരയില് നിന്നും പിടികൂടുകയായിരുന്നു. തൊട്ടടുത്ത ദിവസം ആലുവ മാര്ക്കറ്റിന് പിന്നില് മൃതദേഹം ചാക്കില് കെട്ടിയ നിലയില് കണ്ടെത്തുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us