ശശി തരൂർ പ്രസംഗിച്ചത് പലസ്തീനെ അനുകൂലിച്ച്; ന്യായീകരിച്ച് എം എം ഹസൻ

യാസർ അറാഫത്ത് പറഞ്ഞത് ഇന്ദിര ഗാന്ധിയുടെ മരണം ഞങ്ങളെ അനാഥരാക്കുന്നു എന്നായിരുന്നു

dot image

തിരുവനന്തപുരം: മുസ്ലിം ലീഗിൻ്റെ പലസ്തീൻ ഐക്യദാർഢ്യ വേദിയിലെ പ്രസംഗത്തിൽ ശശി തരൂരിനെ ന്യായീകരിച്ച് യുഡിഎഫ് കൺവീനർ എം എം ഹസൻ രംഗത്ത്. ശശി തരൂർ ഹമാസിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും പലസ്തീനെ അനുകൂലിച്ചാണ് തരൂർ അന്ന് സംസാരിച്ചതെന്നും ഹസൻ ചൂണ്ടിക്കാണിച്ചു. അതിനെ വളച്ചൊടിച്ച് കോൺഗ്രസിന് നിലപാടില്ല എന്ന് പറയുന്നത് ശരിയല്ലെന്നും തരൂർ വ്യക്തമാക്കി.

സിപിഐഎം പലസ്തീന് ഒപ്പം എന്ന് പറഞ്ഞപ്പോൾ ഷൈലജ ടീച്ചർ വ്യത്യസ്ത അഭിപ്രായം പറഞ്ഞല്ലോയെന്നും ഹസൻ ചോദിച്ചു. എല്ലാ കാലത്തും കോൺഗ്രസ് പലസ്തീന് ഒപ്പമാണ്. ഇന്ത്യ ഇപ്പോൾ എടുത്ത നിലപാട് ശരിയല്ല. യാസർ അറാഫത്ത് പറഞ്ഞത് ഇന്ദിര ഗാന്ധിയുടെ മരണം ഞങ്ങളെ അനാഥരാക്കുന്നു എന്നായിരുന്നു. ഇപ്പോൾ പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന് നിലപാടില്ലെന്ന് ആര് പറഞ്ഞാലും അംഗീകരിക്കാൻ കഴിയില്ല; ഹസൻ വ്യക്തമാക്കി.

കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി; കടപ്പുറത്ത് ഫ്രീഡം സ്ക്വയറിന് 200 മീറ്റർ അകലെ പുതിയ വേദി

നേരത്തെ ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ നടന്ന പലസ്തീൻ അനുകൂല റാലിയെ തരൂർ പിന്തുണച്ചിരുന്നു. ശശി തരൂരിന്റെ നിലപാട് പാർട്ടിയുടെ നിലപാടല്ലെന്നും കെപിസിസിയോട് ചോദിക്കാതെ അദ്ദേഹം നടത്തിയ പ്രസ്താവന അനുചിതമാണെന്നുമായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ പ്രതികരണം. എന്നാൽ കോഴിക്കോട് നടക്കാനിരിക്കുന്ന പലസ്തീൻ അനുകൂല റാലിയിലേക്ക് ശശി തരൂർ അടക്കം എല്ലാ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ടെന്നാണ് കെ സുധാകരൻ വ്യക്തമാക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us