കൊച്ചി: ആലുവ കൊലക്കേസിൽ റേക്കോഡ് വേഗത്തിൽ വിചാരണ പൂർത്തിയാക്കി വിധി വരുമ്പോള് അതില് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായ ജി മോഹൻ രാജിൻ്റെ പങ്ക് വലുതാണ്. പ്രതിക്ക് പരമാവധിശിക്ഷയായ വധശിക്ഷ വാങ്ങി നൽകിയതോടെ മോഹൻ രാജ് എന്ന അഭിഭാഷകൻ വീണ്ടും ചർച്ചകളിൽ ഇടം പിടിക്കുകയാണ്.
സംസ്ഥാനം ചർച്ച ചെയ്ത പല കേസുകളിലും ആഭ്യന്തര വകുപ്പിന് വിശ്വാസം അഭിഭാഷകനായ ജി മോഹൻ രാജിലായിരുന്നു. ഉത്രാ വധക്കേസ്, വിസ്മയ കേസ് തുടങ്ങി പ്രമാദമായ പല കേസുകളിലും പ്രതികളെ തുറങ്കിലടക്കാൻ പ്രോസിക്യൂട്ടറായെത്തിയത് മോഹൻരാജ് ആയിരുന്നു. ആലുവയില് അഞ്ച് വയസുകാരിയെ ക്രൂരമായി ബലാൽത്സഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലും അഭ്യന്തര വകുപ്പ് കോടതിയിലെത്തിച്ചത് മോഹൻ രാജിനെ. ഗുരുതരമായ കുറ്റ കൃത്യത്തിൽ വധശിക്ഷ വിധിച്ചപ്പോൾ അഭ്യന്തര വകുപ്പിനും അഭിമാനിക്കാം. പതിനഞ്ച് ദിവസത്തെ കോടതി നടപടികളിലൂടെ മാത്രം പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാൻ കഴിഞ്ഞത് പ്രോസിക്യൂട്ടറായ മോഹൻ രാജിൻ്റെ വിജയം.
ആലുവ ബലാത്സംഗക്കൊല; പ്രതി അസഫാഖ് ആലത്തിന് വധശിക്ഷരശ്മി വധക്കേസ്, പൊലീസുകാരനെ കുത്തിക്കൊന്നതിന് ആട് ആന്റണിക്കെതിരായ കേസ്, കോട്ടയം എസ്എംഇ റാഗിങ്, ആവണീശ്വരം മദ്യദുരന്തം, ഹരിപ്പാട് ജലജ വധം, എൻറിക്കലെക്സി വെടിവെയ്പ്പ് തുടങ്ങിയ കേസുകളിലെ വിജയവും മോഹൻ രാജിന്റെ നേട്ടങ്ങളുടെ പട്ടികയില് ഉണ്ട്. നിലവിൽ, മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസിലും പ്രോസിക്യൂട്ടറാണ് മോഹൻ രാജ്.