കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്ട്ടിനെ ഇന്ന് കോടതിയില് ഹാജരാക്കും. രാവിലെ പതിനൊന്നിന് കോടതിയില് ഹാജരാക്കണമെന്നാണ് എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയുടെ നിര്ദ്ദേശം. പൊലീസ് കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയില് ഹാജരാക്കുന്നത്. പത്ത് ദിവസമെടുത്താണ് വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്ത്തിയാക്കിയത്.
പൊലീസ് കസ്റ്റഡി പൂര്ത്തിയാകുന്ന സാഹചര്യത്തില് ഡൊമിനിക് മാര്ട്ടിനെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. ഡൊമിനിക് മാര്ട്ടിന് എതിരെ യുഎപിഎ ചുമത്തിയ സാഹചര്യത്തില് എന്ഐഎയാണ് കേസ് അന്വേഷിക്കേണ്ടത്. എന്നാല് കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് എന്ഐഎ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
'കളമശേരി സംഭവം നിര്ഭാഗ്യകരം'; ചിലര് വര്ഗീയ ചേരിതിരിവ് സൃഷ്ടിക്കാന് ശ്രമിച്ചെന്ന് മുഖ്യമന്ത്രിഒക്ടോബർ 29-ന് രാവിലെ ഒൻപതരയോടെയാണ് യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലെ ഹാളിൽ സ്ഫോടനമുണ്ടായത്. നാലു പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. സ്ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു.