അട്ടപ്പാടി മധുക്കേസ്: ഒന്നാംപ്രതിയുടെ ശിക്ഷ മരവിപ്പിച്ചു; 12പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ഒന്നാം പ്രതി ഹുസൈന് ജാമ്യം അനുവദിച്ചു

dot image

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില് 12 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒന്നാം പ്രതി ഹുസൈൻ്റെ ശിക്ഷ മരവിപ്പിച്ച ഡിവിഷൻ ബെഞ്ച് മറ്റുപ്രതികളുടെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി. കേസിലെ ഒന്നാം പ്രതി ഹുസൈന് ഹൈക്കോടതി ജാമ്യം നല്കി. സംഘം ചേര്ന്നുള്ള മര്ദ്ദനത്തില് പങ്കാളിയല്ലെന്ന ഹുസൈന്റെ അഭിഭാഷകന്റെ വാദം പരിഗണിച്ചാണ് ഉത്തരവ്.

മണ്ണാര്ക്കാട് എസ് സി എസ് ടി പ്രത്യേക കോടതിയുടെ ശിക്ഷാവിധി മരവിപ്പിക്കണമെന്നായിരുന്നു പതിമൂന്ന് പ്രതികളുടെയും ആവശ്യം. കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്ന്ന് എല്ലാ പ്രതികളും ഏപ്രില് അഞ്ച് മുതല് ജയിലിലാണ്. പ്രൊസിക്യൂഷന് വേണ്ടി സ്പെഷല് പബ്ലിക് പ്രൊസിക്യൂട്ടര് പിവി ജീവേഷ് ഹാജരായി.

കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 13 പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ് ശിക്ഷ വിധിച്ചിരുന്നു. 16 പ്രതികളിൽ 14 പേരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. മധു കൊല്ലപ്പെട്ട് അഞ്ച് വർഷത്തിന് ശേഷമായിരുന്നു വിധി. ആകെ 103 സാക്ഷികളെ വിസ്തരിച്ച കേസിൽ 24 പേർ കൂറ് മാറിയിരുന്നു. 2028 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെട്ടത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us