തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് മേൽ ഗവർണറുടെ ആവശ്യമില്ല: എം വി ഗോവിന്ദൻ

'റാലിയിലേക്ക് ജനാധിപത്യ വിശ്വാസികളെയെല്ലാം സിപിഐഎം ക്ഷണിക്കുന്നു'

dot image

തിരുവനന്തപുരം: ഗവർണർ പദവി ആവശ്യമില്ലെന്നാണ് സിപിഐഎം നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് മേൽ ഗവർണറുടെ ആവശ്യമില്ല. ബിജെപിയുടെ പ്രധാന നേതാക്കളെയാണ് ഗവർണർമാരാക്കുന്നതെന്നും സർക്കാരിന്റെ ദൈനംദിന കാര്യങ്ങളെ ഗവർണർ തടസ്സപ്പെടുത്തുകയാണെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

മറ്റ് മാർഗങ്ങൾ ഇല്ലാത്തതു കൊണ്ടാണ് ഗവർണർ ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലില് ഒപ്പിട്ടത്. ഗവർണർമാർക്ക് പരിമിതികളുണ്ട്. സുപ്രീംകോടതി വിധി ഇക്കാര്യം വ്യക്തമാക്കുന്നു. ഗവർണർക്ക് എവിടെ വരെ പോകാൻ കഴിയുമെന്ന കാര്യത്തിൽ ഭരണഘടന വ്യക്തതയുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിലേക്ക് ആരെയും പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. താൽപര്യമുള്ളവർക്കെല്ലാം പരിപാടിയിൽ പങ്കെടുക്കാം. ആര്യാടൻ ഷൗക്കത്തിനെ ഉൾപ്പെടെ പരിപാടിയിലേക്ക് ക്ഷണിച്ചതാണ്. റാലിയിലേക്ക് ജനാധിപത്യ വിശ്വാസികളെയെല്ലാം സിപിഐഎം ക്ഷണിക്കുന്നുവെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

ബില്ലുകളില് ഒപ്പിട്ട് ഗവര്ണര്; വിവാദ ബില്ലുകളില് തീരുമാനമില്ല

ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലില് ഒപ്പിട്ട ഗവര്ണര് രണ്ട് പിഎസ്സി അംഗങ്ങളുടെ നിയമനവും അംഗീകരിച്ചിരുന്നു. പക്ഷേ ലോകായുക്ത ഉള്പ്പടെയുള്ള പ്രധാനപ്പെട്ട ബില്ലുകളില് ഗവര്ണര് ഒപ്പിട്ടിട്ടില്ല. ബില്ലുകളില് ഒപ്പിടാന് വൈകുന്നത് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സര്ക്കാര് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

എട്ട് ബില്ലുകളില് രണ്ട് വര്ഷത്തോളമായി തീരുമാനം വൈകുന്നത് ചോദ്യം ചെയ്താണ് കേരളം പ്രത്യേക അനുമതി ഹര്ജി നല്കിയത്. ഒരാഴ്ചയ്ക്കിടെ ഗവര്ണര്ക്കെതിരെ സംസ്ഥാന സര്ക്കാര് സുപ്രീം കോടതിയില് നല്കുന്ന രണ്ടാമത്തെ ഹര്ജിയാണിത്. പൊതുജനാരോഗ്യ ബില് ഉള്പ്പടെയുള്ള ജനക്ഷേമ ബില്ലുകള് ഒപ്പിടാതെ അനിശ്ചിതകാലം വൈകിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നിയമസഭ പാസാക്കിയ ബില്ലുകളില് തീരുമാനമെടുക്കാന് വൈകുന്നത് നിയമനിര്മ്മാണ സഭയോടുമുള്ള വെല്ലുവിളിയും ബില്ലുകളില് തീരുമാനമെടുക്കാന് വൈകിപ്പിക്കുന്ന നടപടി ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവുമാണെന്ന് സർക്കാർ നൽകിയ ഹർജിയിൽ പറയുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us