കണ്ണൂർ: കണ്ണൂർ കരിക്കോട്ടക്കരി വന മേഖലയിൽ മാവോയിസ്റ്റുകൾക്കായി ഇന്നും തണ്ടർബോൾട്ട് സംഘം തിരച്ചിൽ നടത്തും. കഴിഞ്ഞ ദിവസം ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾക്ക് പരിക്കേറ്റെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിരുന്നു. അതിനാൽ സംഘം അധിക ദൂരത്തേക്ക് സഞ്ചരിക്കാൻ സാധ്യതയില്ലെന്ന വിലയിരുത്തലിലാണ് കരിക്കോട്ടക്കരി, അയ്യൻകുന്ന് വനത്തിൽ പരിശോധന ശക്തമാക്കിയത്. കർണാടക വനാതിർത്തിയിൽ കർണാടക എഎൻഎസ് സംഘം തിരച്ചിൽ ഊർജ്ജിതമാണ്.
കരിക്കോട്ടക്കരി ഏറ്റുമുട്ടലില് മാവോയിസ്റ്റുകള്ക്ക് വെടിയേറ്റെന്ന് പൊലീസ്; വനത്തില് പരിശോധനവയനാട് വനത്തിലും സമാന്തരമായി തണ്ടർബോൾട്ട് തിരച്ചിൽ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി നടന്ന മാവോയിസ്റ്റ് തണ്ടർബോൾട്ട് ഏറ്റുമുട്ടലിൽ കരിക്കോട്ടക്കരി പൊലീസ് യുഎപിഎ വകുപ്പ് ഉൾപ്പെടെ ചുമത്തി വീണ്ടും കേസെടുത്തിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പിൽ എത്ര മാവോയിസ്റ്റുകള്ക്ക് വെടിയേറ്റു എന്നതില് വ്യക്തതയില്ല. വെടിയേറ്റ മാവോയിസ്റ്റുകള് ഓടിപ്പോയെന്നാണ് എടിഎസ് ഡിഐജി പുട്ട വിമലാദിത്യ അറിയിച്ചത്.