പുഞ്ചത്തോട്ടിലെ മാലിന്യ നിക്ഷേപം; കൊച്ചി കോര്പ്പറേഷന് നടപടിയെടുക്കണമെന്ന് ഹൈക്കോടതി

അമികസ് ക്യൂറിമാര് ഉന്നയിച്ച പ്രശ്നങ്ങള് പരിഗണിച്ച് കൃത്യമായ വിവരങ്ങള് കോടതിയെ അറിയിക്കണം

dot image

കൊച്ചി: കോര്പ്പറേഷന് നഗര പരിധിയിലെ 48-ാം വാര്ഡിലെ പുഞ്ചത്തോട്ടില് മാലിന്യം തള്ളുന്നതില് കര്ശന നടപടി നിര്ദ്ദേശവുമായി ഹൈക്കോടതി. മാലിന്യ പ്രശ്നം പരിശോധിച്ച് കോര്പ്പറേഷന് സെക്രട്ടറി ജില്ലാ കളക്ടര് അധ്യക്ഷനായ സമിതിക്ക് റിപ്പോര്ട്ട് നല്കണമെന്നും മാലിന്യ പ്രശ്നം പരിഹരിക്കാന് കോര്പ്പറേഷന് നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്ദ്ദേശിച്ചു. എറണാകുളം ജില്ലാ കളക്ടര് ആവശ്യമായ സഹായം നല്കണം. പുഞ്ചത്തോട്ടിലെ മാലിന്യ പ്രശ്നം രണ്ടാഴ്ചയ്ക്കുള്ളില് പ്രശ്നം പരിഹരിക്കണമെന്നും ഹൈക്കോടതി നിര്ദ്ദേശം നല്കി.

ഭിന്നശേഷിക്കാരനിൽ നിന്ന് പെന്ഷന് തുക തിരിച്ചുപിടിക്കാനുള്ള ധനവകുപ്പിൻ്റെ ഉത്തരവ് ഹൈക്കോടതി തടഞ്ഞു

കൊച്ചി പുഞ്ചത്തോട്ടില് അജ്ഞാതര് സ്ഥിരം മാലിന്യം തള്ളുന്നുവെന്നായിരുന്നു അമികസ് ക്യൂറിമാരുടെ റിപ്പോര്ട്ട്. ആരോഗ്യ പ്രവര്ത്തകരുടെ കുറവ് മൂലം സ്ഥിരം പരിശോധന സാധ്യമാകുന്നില്ല. കൊച്ചിയില് പലയിടത്തും മാലിന്യം തള്ളുന്നുണ്ടെന്നും ഇതില് നടപടി ആവശ്യമാണെന്നുമാണ് അമികസ് ക്യൂറിമാര് ഹൈക്കോടതിയെ അറിയിച്ചത്. ഈ റിപ്പോര്ട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

കൂടുതല് മാലിന്യം പ്രദേശത്ത് തള്ളുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലുണ്ട്. ഉദ്യോഗസ്ഥര് നേരിട്ടും സിസിടിവി ക്യാമറകള് വഴിയും ഇക്കാര്യം ഉറപ്പാക്കണം. നിയമ ലംഘകര്ക്ക് എതിരെ ക്രിമിനല് കേസെടുക്കണമെന്നും ഹൈക്കോടതി. ഹൈക്കോടതി വിധി സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് ബോര്ഡ് സ്ഥാപിക്കണം. പൊതുസമൂഹത്തിന് അവബോധം ഉണ്ടാക്കാന് ഹൈക്കോടതി ഉത്തരവ് മാധ്യമങ്ങള് വഴി കൊച്ചി കോര്പ്പറേഷന് പ്രസിദ്ധീകരിക്കണമെന്നുമാണ് സിംഗിള് ബെഞ്ചിന്റെ നിര്ദ്ദേശം.

'പിആർഎസ് വായ്പയിൽ വ്യക്തത വേണം'; സപ്ലൈകോ ഒരാഴ്ചക്കകം വിശദീകരണം നല്കണമെന്ന് ഹൈക്കോടതി

മൈ കൊച്ചി ആപ്പ് പ്രശ്നങ്ങളില്ലാതെ പ്രവര്ത്തിക്കുന്നുവെന്ന് കൊച്ചി കോര്പ്പറേഷന് സെക്രട്ടറി ഉറപ്പുവരുത്തണം. പൊതുജനങ്ങള്ക്ക് പരാതി നല്കാന് കഴിയുന്നുവെന്ന് ഉറപ്പാക്കണം. മനുഷ്യ വിസര്ജ്ജ്യം ഉള്പ്പടെയുള്ള മാലിന്യങ്ങള് ശരിയായി നിര്മ്മാര്ജ്ജനം ചെയ്യുന്നുവെന്ന് ഉറപ്പാക്കണം. ജിപിഎസ് സംവിധാനം വഴി സെപ്റ്റിക് മാലിന്യങ്ങള് നീക്കം നിരീക്ഷിക്കണം. അമികസ് ക്യൂറിമാര് ഉന്നയിച്ച പ്രശ്നങ്ങള് പരിഗണിച്ച് കൃത്യമായ വിവരങ്ങള് കോടതിയെ അറിയിക്കണം. അംഗീകാരത്തോടെയാണ് മാലിന്യനീക്കം എന്ന കാര്യവും സെക്രട്ടറി പരിശോധിക്കണം.

മുല്ലശ്ശേരി കനാലിന്റെ നിര്മ്മാണ പുരോഗതി സംബന്ധിച്ച് ജലവിഭവ വകുപ്പ് സ്റ്റാന്ഡിംഗ് കോണ്സല് വിശദീകരിച്ചു. മൂന്നര ശതമാനം നിര്മ്മാണ പ്രവര്ത്തികള് മാത്രമാണ് ഇനി പൂര്ത്തിയാകാനുള്ളത്. ഇത് നവംബര് അവസാനത്തോടെ പൂര്ത്തിയാകും. സ്റ്റാന്ഡിംഗ് കോണ്സലിന്റെ വിശദീകരണം ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതി പരിശോധിച്ച് റിപ്പോര്ട്ട് നല്കണമെന്നും ഹൈക്കോടതി നിര്ദ്ദേശം നല്കി.

മഴപെയ്താല് കെഎസ്ആര്ടിസി ബസ് സ്റ്റാന്ഡ് മലിനജലത്തില് മുങ്ങുന്നുണ്ടെന്ന് അമികസ് ക്യൂറിമാര് ഹൈക്കോടതിയെ അറിയിച്ചു. ഈ പ്രശ്നവും ഹൈക്കോടതി നിയോഗിച്ച സമിതി പരിശോധിക്കണം. പരിഹാര നിര്ദ്ദേശങ്ങള് നല്കണം. സാധാരണക്കാരായ യാത്രക്കാര് നേരിടുന്ന പ്രശ്നം പരിഹരിക്കാനുള്ള നടപടികള് നിര്ദ്ദേശിക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലുണ്ട്.

പ്രശ്നം യുദ്ധകാലാടിസ്ഥാനത്തില് പരിഹരിക്കുമെന്നും ജീവനക്കാരുടെ കുറവാണ് പ്രധാന പ്രതിസന്ധിയെന്നും കൊച്ചി കോര്പ്പറേഷന് സ്റ്റാന്ഡിംഗ് കോണ്സല് ഹൈക്കോടതിയെ അറിയിച്ചു. മാലിന്യം തള്ളുന്നവരെ പിടികൂടാന് പൊലീസിന്റെ സേവനവും ആവശ്യമാണ്. മൈ കൊച്ചി ആപ്പ് പ്രവര്ത്തിക്കുന്നില്ലെന്ന അമികസ് ക്യൂറി റിപ്പോര്ട്ടില് വിശദീകരണം നല്കാന് കൊച്ചി കോര്പ്പറേഷന് സ്റ്റാന്ഡിംഗ് കോണ്സല് രണ്ടാഴ്ച സാവകാശം തേടി. കൊച്ചി കോര്പ്പറേഷന് ആവശ്യമായ പൊലീസ് സഹായം നല്കാന് തയ്യാറാണെന്ന് സര്ക്കാര് അഭിഭാഷകന് ഹൈക്കോടതിയെ അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us