വധശിക്ഷക്കെതിരായ നിമിഷ പ്രിയയുടെ ഹർജി യെമൻ സുപ്രീം കോടതി തള്ളിയെന്ന് കേന്ദ്രം

യെമനിലേക്ക് പോകാനുള്ള നിമിഷ പ്രിയയുടെ അമ്മയുടെ അപേക്ഷയില് ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് കേന്ദ്ര സര്ക്കാരിനോട് ഹൈക്കോടതി

dot image

ഡൽഹി: യെമനില് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ അപ്പീല് യെമന് സുപ്രീം കോടതി തള്ളിയെന്ന് കേന്ദ്ര സര്ക്കാര്. ഇക്കഴിഞ്ഞ തിങ്കളാഴ്ച യെമന് സുപ്രീം കോടതി തീരുമാനമെടുത്തുവെന്ന് കേന്ദ്ര സര്ക്കാര് ഡല്ഹി ഹൈക്കോടതിയെ അറിയിച്ചു. യെമനിലേക്ക് പോകാനുള്ള നിമിഷ പ്രിയയുടെ അമ്മയുടെ അപേക്ഷയില് ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് കേന്ദ്ര സര്ക്കാരിനോട് ഹൈക്കോടതിയുടെ നിര്ദ്ദേശം.

യാത്ര ചെയ്യുന്നവരുടെ വിശദാംശങ്ങള് രണ്ട് ദിവസത്തിനകം നല്കണമെന്ന് നിമിഷ പ്രിയയുടെ അമ്മയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. നിമിഷപ്രിയയുടെ അമ്മ നല്കിയ ഹര്ജി ഡല്ഹി ഹൈക്കോടതി തീര്പ്പാക്കി. ആവശ്യമെങ്കില് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ യെമനില് നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. 2017 ജൂണ് 25ന് യെമന് പൗരനായ തലാല് അബ്ദുമഹ്ദിയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us