നൂറനാട്ടെ മണ്ണെടുപ്പ്; 'ജനങ്ങൾക്കൊപ്പം, ജനങ്ങളെ കേൾക്കും': മന്ത്രി പി പ്രസാദ്

സാധ്യമായ എല്ലാ നടപടികളിലേക്കും നീങ്ങുമെന്നും മന്ത്രി പറഞ്ഞു.

dot image

ആലപ്പുഴ: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നൂറനാട് മലകൾ ഇടിച്ച് മണ്ണ് എടുക്കുന്നതിൽ ജനങ്ങൾക്കൊപ്പമെന്ന് കൃഷി മന്ത്രി പി പ്രസാദ്. മലയിടിക്കരുതെന്ന ശക്തമായ നിലപാടാണ് ഉള്ളത്. സാധ്യമായ എല്ലാ നടപടികളിലേക്കും നീങ്ങുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾ മൊത്തം എതിരാണ്. എന്തു ചെയ്യാനാകുമെന്ന് സർക്കാർ ആലോചിക്കും. ജനങ്ങളെ കേൾക്കാനാണ് സർവ്വകക്ഷി യോഗത്തിൻ്റെ തീരുമാനം.

കർഷക ആത്മഹത്യ അങ്ങേയറ്റം ദുഃഖകരമാണെന്ന് മന്ത്രി പ്രതികരിച്ചു. മരിച്ച കർഷകൻ്റെ വീട് സന്ദർശിക്കും. പറ്റാവുന്ന സഹായങ്ങൾ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വായ്പ നിഷേധിച്ചു എന്നത് വസ്തുതയാണ്. ബാങ്ക് വീഴ്ച അന്വേഷിക്കും. പിആർഎസ് വായ്പ ലോൺ നിഷേധിക്കുന്നതിന് കാരണമായെന്ന ബാങ്ക് നിലപാട് ശരിയല്ല. ഒറ്റത്തവണ തീർപ്പാക്കൽ വഴി പണം അടച്ചവരെ കുഴപ്പക്കാരുടെ പട്ടികയിലേക്ക് തള്ളുന്നത് ദ്രോഹകരം. ഇത് പരിശോധിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.

നൂറനാട്ടെ മണ്ണെടുപ്പ്; ജിയോളജി വകുപ്പ് അനുമതി നൽകിയത് സെസ് റിപ്പോർട്ട് അവഗണിച്ച്

കോടികൾ പറ്റിച്ചുപോയവരോട് ഇല്ലാത്ത സമീപനമാണിത്. വിഷയം ചർച്ച ചെയ്യാൻ ബാങ്ക് സമിതി യോഗം വിളിക്കും. കർഷക ആത്മഹത്യയ്ക്ക് രണ്ട് ദിവസം മുന്നേ വിദേശത്തേക്ക് പോയിരിക്കുകയായിരുന്നു. പോകുന്നതിന് മുൻപ് ഇങ്ങനെ ഒരു സംഭവമില്ലായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us