മാവോയിസ്റ്റ് സംഘത്തെ കണ്ടെത്താനാകാതെ ദൗത്യ സംഘം; തിരച്ചിൽ തുടരുന്നു

എട്ട് അംഗ മാവോയിസ്റ്റ് സംഘമാണ് വെടിയുതിർത്തതെന്നും ഇവരിൽ ഒരാൾക്ക് പരിക്ക് സംഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു

dot image

കണ്ണൂർ: ഉരുപ്പുംകുറ്റി ഞെട്ടിത്തോടിൽ തണ്ടർബോൾട്ടുമായി ഏറ്റുമുട്ടിയ മാവോയിസ്റ്റ് സംഘത്തെ കണ്ടെത്താനാകാതെ ദൗത്യ സംഘം. എട്ട് അംഗ മാവോയിസ്റ്റ് സംഘമാണ് വെടിയുതിർത്തതെന്നും ഇവരിൽ ഒരാൾക്ക് പരിക്ക് സംഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. പക്ഷെ ഏറ്റുമുട്ടൽ നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും മാവോയിസ്റ്റ് സംഘം എങ്ങോട്ട് നീങ്ങിയെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കേരള വനാതിർത്തി വിട്ട് പുറത്ത് പോയിട്ടില്ലെന്ന നിഗമനത്തിൽ വനത്തിൽ ഇപ്പോഴും തിരച്ചിൽ തുടരുന്നു. വന മേഖലയ്ക്ക് പുറത്ത് പൊലീസും പരിശോധന നടത്തുന്നുണ്ട്. കർണാടക എഎൻഎസ് സംഘം വനാതിർത്തിയോട് ചേർന്ന പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതിനാൽ തന്നെ ആ മേഖലയിലേക്ക് കടക്കാൻ സാധ്യതയില്ല. ഞെട്ടിത്തോടും പരിസര മേഖലകളും കേന്ദ്രീകരിച്ചാണ് തണ്ടർബോൾട്ടിന്റെയും എടിഎസിന്റേയും നിലവിലെ തിരച്ചിൽ.

പേര്യയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ; രക്ഷപ്പെട്ട രണ്ട് പേര്ക്കായി ലുക്ക് ഔട്ട് നോട്ടീസ്

വയനാട് പേര്യയിലെ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട രണ്ട് മാവോയിസ്റ്റുകൾക്കായും പരിശോധന ശക്തമാണ്. ബാണാസുര ദളത്തിലെ സിപിഐ മാവോയിസ്റ്റ് ഗ്രൂപ്പിൽപ്പെട്ട സുന്ദരി, ലത എന്നിവരെ കണ്ടെത്താനാണ് കണ്ണൂർ സിറ്റി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇവരെ കണ്ടെത്താനും സമാന്തരമായി പരിശോധനകൾ നടത്തുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us