ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള നടപടി താക്കീതിലൊതുങ്ങും; അച്ചടക്കസമിതി റിപ്പോർട്ട് കൈമാറി

അച്ചടക്കം ലംഘിച്ച ആര്യാടൻ ഷൗക്കത്തിന് എതിരെയുള്ള നടപടി താക്കീതിൽ ഒതുങ്ങുന്നതിനോട് എതിർപക്ഷത്തിന് കടുത്ത എതിർപ്പുണ്ട്. പക്ഷേ പാർട്ടി തീരുമാനം അംഗീകരിക്കും.

dot image

തിരുവനന്തപുരം: കെപിസിസി വിലക്ക് ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയ ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള നടപടി താക്കീതിലൊതുങ്ങും. കർശന താക്കീത് നൽകണമെന്നാണ് അച്ചടക്കസമിതിയുടെ ശുപാർശ. അച്ചടക്കസമിതി റിപ്പോർട്ട് കെപിസിസിക്ക് കൈമാറി.

കെപിസിസിയുടെ വിലക്ക് ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ച ആര്യാടൻ ഷൗക്കത്തിനെതിരെ കർശന നടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പായിരുന്നു. മലപ്പുറം ഡിസിസി അധ്യക്ഷൻ വി എസ് ജോയും പോഷക സംഘടന ഭാരവാഹികളും അടക്കം ഷൗക്കത്തിനെതിരെ നടപടി വേണമെന്നുള്ള ആവശ്യം അച്ചടക്ക സമിതിയിൽ ഉന്നയിച്ചെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്ത് കർശന താക്കീത് മതി എന്നുള്ളതാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ അച്ചടക്ക സമിതിയുടെ ശുപാർശ.

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ഹർജി; പുതിയ ഭാരവാഹികൾക്ക് ചാർജ് കൈമാറരുതെന്ന് കോടതി

കെപിസിസിക്ക് കൈമാറിയ റിപ്പോർട്ടിന്മേൽ തുടർനടപടി എന്തെന്നുള്ളത് നേതൃത്വം ആണ് തീരുമാനിക്കേണ്ടത്. കർശന താക്കീത് മാത്രം മതിയോ എന്നുള്ളതും സംസ്ഥാന നേതൃത്വത്തിന് തീരുമാനിക്കാം. അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരായ ആര്യാടൻ ഷൗക്കത്ത് തനിക്ക് തെറ്റുപറ്റി എന്നും ഖേദം പ്രകടിപ്പിക്കുന്നു എന്നുള്ളതും അറിയിക്കുകയും അത് എഴുതി നൽകുകയും ചെയ്തിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് താക്കീതിലേയ്ക്ക് നടപടി ഒതുക്കുന്നത്.

അതേസമയം അച്ചടക്കം ലംഘിച്ച ആര്യാടൻ ഷൗക്കത്തിന് എതിരെയുള്ള നടപടി താക്കീതിൽ ഒതുങ്ങുന്നതിനോട് എതിർപക്ഷത്തിന് കടുത്ത എതിർപ്പുണ്ട്. പക്ഷേ പാർട്ടി തീരുമാനം അംഗീകരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യം, ഷൗക്കത്തിനെതിരെയുള്ള നടപടികൾ ലീഗിന് തിരിച്ചടിയാകുമോ എന്നുള്ള ആശങ്ക എന്നിവ പരിഗണിച്ചാണ് താക്കീതിലേയ്ക്ക് അച്ചടക്കസമിതി കാര്യങ്ങൾ ഒതുക്കുന്നത്. കെപിസിസിക്ക് സമർപ്പിച്ച റിപ്പോർട്ടിന്മേൽ 24ന് ശേഷമാകും തുടർ നടപടി ഉണ്ടാകുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us