മറിയക്കുട്ടിയുടെയും അന്നക്കുട്ടിയുടെയും വീട്ടിലെത്തി ചെന്നിത്തല; പെൻഷൻ കിട്ടുംവരെ 1600 രൂപ നൽകും

ഉച്ചയോടെയാണ് രമേശ് ചെന്നിത്തല കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ഇരുവരുടേയും വീടുകളിൽ നേരിട്ടെത്തിയത്

dot image

അടിമാലി: പെൻഷൻ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച് ഭിക്ഷ യാചിച്ച അടിമാലി 200 ഏക്കർ സ്വദേശികളായ അന്നക്കുട്ടിയുടെയും മറിയക്കുട്ടിയുടെയും വീട്ടിൽ സന്ദർശനം നടത്തി രമേശ് ചെന്നിത്തല. സർക്കാർ പെൻഷൻ നൽകുന്നതുവരെ ഇരുവർക്കും 1600 രൂപ വീതം എത്തിച്ചു നൽകുമെന്ന് ചെന്നിത്തല പറഞ്ഞു. ഉച്ചയോടെയാണ് രമേശ് ചെന്നിത്തല കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ഇരുവരുടേയും വീടുകളിൽ നേരിട്ടെത്തിയത്.

വയോധികമാർക്ക് ഭിക്ഷ യാചിക്കേണ്ടി വന്നതിൽ സർക്കാരിനെതിരെ ചെന്നിത്തല രൂക്ഷമായി വിമർശനം ഉന്നയിച്ചു. ഭിക്ഷ യാചിക്കേണ്ടി വരുന്നത് ഏറ്റവും വലിയ ഗതികേടാണെന്നും സർക്കാർ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെൻഷൻ തുക സർക്കാർ നൽകുന്നതുവരെ താൻ 1600 രൂപ വീതം എത്തിച്ചു നൽകുമെന്ന് ചെന്നിത്തല വ്യക്തമാക്കി. 1600 രൂപ വീതം ഇരുവർക്കും രമേശ് ചെന്നിത്തല വീട്ടിൽ തന്നെ വെച്ച് കൈമാറി.

സംസ്ഥാന സർക്കാരിന്റെ നവ കേരള യാത്രക്കെതിരെയും രമേശ് ചെന്നിത്തല രൂക്ഷ വിമർശനം ഉന്നയിച്ചു. പെൻഷൻ നൽകുന്നതിനുവേണ്ടി പിരിച്ച രണ്ട് രൂപ സെസ് എവിടെപ്പോയെന്നും ചെന്നിത്തല ചോദിച്ചു. നവ കേരള യാത്രയ്ക്ക് ബസ് വാങ്ങിയതും ഹെലികോപ്റ്റർ എത്തിച്ചതുമടക്കം ഈ തുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us