മരണത്തിൽ ദുരൂഹതയെന്ന് പരാതി; സംസ്കരിച്ച മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുക്കും

നവംബർ നാലിനാണ് തോമസ് മരിച്ചത്

dot image

മലപ്പുറം: മരണത്തിൽ ദുരൂഹതയെന്ന പരാതിയെ തുടർന്ന് സംസ്കരിച്ച മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുത്ത് പോസ്റ്റ്മോര്ട്ടം ചെയ്യാൻ തീരുമാനം. മലപ്പുറം അരീക്കോട് സ്വദേശി പുളിക്കയിൽ തോമസ് എന്ന തൊമ്മന്റെ മൃതദേഹമാണ് നാളെ പുറത്തെടുക്കുന്നത്. നവംബർ നാലിനാണ് തോമസ് മരിച്ചത്.

സ്വാഭാവിക മരണമെന്ന വിലയിരുത്തലിൽ കുടുംബം സംസ്കാര ചടങ്ങുകളും നടത്തി. എന്നാൽ മരണത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് സുഹൃത്തുക്കളും തോമസും തമ്മിൽ അടിപിടി ഉണ്ടായിരുന്നു. പരിക്കിനെ തുടർന്ന് തോമസ് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. അടിപിടിയെ തുടർന്നുണ്ടായ പരിക്ക് മരണത്തിലേക്ക് നയിച്ചോ എന്ന സംശയം ചിലർ പങ്കുവെച്ചതോടെയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്.

ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us