മെമുവിന്റെ സമയക്രമം മാറ്റണം; വായ്മൂടിക്കെട്ടി എ എം ആരിഫ് എംപി; യാത്രക്കാർക്കൊപ്പം പ്രതിഷേധം

എം പി എന്ന നിലയിൽ സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നൽകിയെന്നും എന്നാൽ റെയിൽവേ അത് പരിഗണിച്ചില്ലെന്നും ആരിഫ് പറയുന്നു.

dot image

കൊച്ചി: ട്രെയിൻ യാത്രക്കാരുടെ ദുരിത യാത്രയിലുള്ള പ്രതിഷേധത്തിൽ പങ്കെടുത്ത് ആലപ്പുഴ എം പി എ എം ആരിഫ്. രാവിലെ 7. 20ന് ആലപ്പുഴയിൽ നിന്നും എറണാകുളത്തേക്ക് വരുന്ന മെമു ട്രെയിനിൽ യാത്രക്കാർക്ക് ഒപ്പം വായ്മൂടി കെട്ടിയാണ് എംപിയുടെ പ്രതിഷേധം.

മെമുവിന്റെ സമയക്രമം മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇക്കാര്യം ആവശ്യപ്പെട്ട് എം പി എന്ന നിലയിൽ സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നൽകിയെന്നും എന്നാൽ റെയിൽവേ അത് പരിഗണിച്ചില്ലെന്നും ആരിഫ് പറഞ്ഞു. ഇപ്പോൾ യാത്ര ചെയ്തത് യാത്രക്കാരൻ എന്ന നിലയിലാണെന്നും വീണ്ടും പ്രതിഷേധിക്കുമെന്നും ആരിഫ് വ്യക്തമാക്കി.

വ്യാജ ഐഡി കാർഡ്: 'സർക്കാർ അന്വേഷിക്കട്ടെ, എന്നിട്ട് പാർട്ടി അന്വേഷിക്കാം'; രമേശ് ചെന്നിത്തല
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us