മലപ്പുറം: കേരള ബാങ്ക് ഡയറക്ടറായി പി അബ്ദുള് ഹമീദ് എംഎല്എയെ തിരഞ്ഞെടുത്തത് ജില്ലയിലെ സഹകരണ മേഖലയ്ക്കും ജീവനക്കാര്ക്കും ഏറെ ഗുണകരമാകുമെന്ന് കേരള ബാങ്ക് എംപ്ലോയീസ് കോണ്ഗ്രസ് ജില്ലാ കമ്മറ്റി. 13 ജില്ലകളും കേരള ബാങ്കിന്റെ ഭാഗമായി മാറിയ സാഹചര്യത്തില് മലപ്പുറം തനിച്ചുനില്ക്കുന്നത് ജില്ലയിലെ സഹകരണമേഖലയെയും ജീവനക്കാരെയും ദോഷകരമായി ബാധിക്കുമെന്നും സംഘടന പറഞ്ഞു.
പ്രസിഡന്റ് പി കെ മൂസക്കുട്ടി അദ്ധ്യക്ഷനായി. ജനറല് സെക്രട്ടറി ഗിരീഷ് ബാബു, സംസ്ഥാന സമിതി അംഗങ്ങളായ കെ അബ്ദുള്ള, കെ യേശുദാസ്, എ കര്ണന് എന്നിവര് യോഗത്തില് പ്രസംഗിച്ചു.
ധൂര്ത്തടിച്ച് നടത്തുന്ന സദസ്സ് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടി; മുസ്ലിം ലീഗ് മലപ്പുറം ജില്ലാകമ്മിറ്റിമുന് ജില്ലാ ബാങ്കിലെ 65 ശതമാനം ജീവനക്കാരെ പ്രതിനിധാനം ചെയ്യുന്നത് എംപ്ലോയീസ് കോണ്ഗ്രസ് ആണ്. മലപ്പുറത്തെ 90 ശതമാനം പ്രാഥമിക സഹകരണ ബാങ്കുകളും മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും നിയന്ത്രണത്തിലാണ്. ഈ സംഘങ്ങളുടെ അര്ഹതപ്പെട്ട ആനുകൂല്യങ്ങള് നേടിയെടുക്കാന് ഈ പ്രാതിനിധ്യം അത്യാവശമാണെന്നും സംഘടന പറഞ്ഞു.
അബ്ദുൽ ഹമീദിൻ്റെ പ്രാതിനിധ്യത്തിൽ മുസ്ലിം ലീഗിനെതിരെ പ്രതിഷേധവുമായി യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ പി ടി അജയ് മോഹൻ രംഗത്തെത്തിയിരുന്നു.കേരളാ ബാങ്ക് ഭരണസമിതിയിൽ ലീഗ് അംഗമായതിൽ യുഡിഎഫ് പ്രവർത്തകർക്ക് പ്രയാസമുണ്ടെന്നും നേതൃത്വം ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും അജയ്മോഹൻ. കേരളാ ബാങ്കിനെതിരായ കേസിൽ പി അബ്ദുൽ ഹമീദ് എംഎൽഎ സഹകരിച്ചില്ലെന്നും അജയ് മോഹൻ മലപ്പുറത്ത് പറഞ്ഞു.
കേരളാ ബാങ്കിനെതിരായ കേസിൽ എല്ലാവരും സഹകരിച്ചപ്പോൾ ഹമീദ് എംഎൽഎ പ്രസിഡന്റ് ആയ പട്ടിക്കാട് സർവീസ് സഹകരണ ബാങ്ക് വിട്ട് നിന്നെന്നും അജയ് മോഹൻ കുറ്റപ്പെടുത്തി.കേസിൽ നിന്ന് വിട്ട് നിന്നതിൻ്റെ പാരിതോഷികം ആണോ സ്ഥാനം എന്ന് പറയേണ്ടത് ഹമീദ് എംഎൽഎ ആണെന്നും അജയ്മോഹൻ പറഞ്ഞു. മലപ്പുറത്തെ 98 ബാങ്കുകളും ലയനത്തിന് എതിരായിരുന്നു. തുടക്കം മുതൽ തന്നെ കേസുമായി ഹമീദ് എംഎൽഎ സഹകരിച്ചിട്ടില്ല. എന്തിന് വിട്ടുനിന്നുവെന്ന് ഹമീദ് എംഎൽഎ പറയണമെന്നും അജയ് മോഹൻ ആവശ്യപ്പെട്ടു.
'നവ കേരള സദസിൽ ഒരു ലീഗുകാരനും പങ്കെടുക്കില്ല';എൻ എ അബൂബക്കറിനെ തള്ളി മുസ്ലിം ലീഗ് നേതൃത്വംവിഷയം മുസ്ലിം ലീഗിൻ്റെ ആഭ്യന്തര പ്രശ്നമാണെന്ന് അഭിപ്രായപ്പെട്ട അജയ് മോഹൻ പ്രശ്നം തീർക്കേണ്ടത് അവരുടെ വിഷയമാണെന്നും പറഞ്ഞു. മുസ്ലിം ലീഗ് പ്രവർത്തകർക്കും അമർഷം ഉണ്ടെന്ന് അജയ് മോഹൻ ചൂണ്ടിക്കാണിച്ചു. എൽഡിഎഫ് തരുന്ന ഒരു ആനുകൂല്യവും സ്വീകരിക്കില്ലെന്നും അജയ് മോഹൻ വ്യക്തമാക്കി. മലപ്പുറം ജില്ലയിൽ നിന്ന് ഹമീദ് മാഷിന് പകരം തന്നെയാണ് നോമിനേറ്റ് ചെയ്തിരുന്നതെങ്കിൽ പോകില്ലായിരുന്നുവെന്നും അജയ് മോഹൻ പറഞ്ഞു. ഹമീദ് എംഎൽഎ സ്ഥാനം ഏറ്റെടുക്കാൻ പാടില്ലായിരുന്നു എന്നതാണ് വ്യക്തിപരമായ അഭിപ്രായമെന്ന് പറഞ്ഞ അജയ് മോഹൻ യുഡിഎഫ് നിലപാട് യോഗം കൂടിയ ശേഷമേ പറയാനാകൂവെന്നും വ്യക്തമാക്കി.