'നാടിന്റെ വികാരമാണ് ഈ കാണുന്നത്'; സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് റോബിൻ ഗിരീഷ്

'ഇത് തന്റെ മാത്രമല്ല മുഴുവൻ ബസ് ഉടമകളുടെയും വിജയം'

dot image

പാലക്കാട്: റോബിന് ബസിനെതിരെ തുടര്നടപടികള് സ്വീകരിക്കരുതെന്ന സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് ബസ് ഉടമ റോബിൻ ഗിരീഷ്. നാടിന്റെ വികാരമാണ് കാണുന്നത്. ഈ സംരംഭം തുടങ്ങാൻ സാധിക്കുമെന്ന് താൻ കാണിച്ച് തന്നില്ലേ. ഇത് തന്റെ മാത്രമല്ല മുഴുവൻ ബസ് ഉടമകളുടെയും വിജയമാണെന്ന് റോബിൻ ഗിരീഷ് പറഞ്ഞു.

സർക്കാർ തന്നെ പൂട്ടാൻ ആവോളം ശ്രമിച്ചു. എന്നാൽ ആ സമയത്ത് ജീവനക്കാരും നാട്ടുകാരും യാത്രക്കാരും വലിയ പിന്തുണയാണ് നൽകിയത്. നാളെ മുതൽ തന്നെ സർവീസ് പുന:രാരഭിക്കുമെന്ന് ഗിരീഷ് പറഞ്ഞു. പ്രയാസപ്പെടുത്തിയ ഉദ്യോഗസ്ഥരെ പ്രതിചേർത്ത് കോടതിയിൽ കേസ് കൊടുക്കുമെന്നും തമിഴ്നാട്ടിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും പ്രതിച്ചേർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'റോബിന് ബസിനെതിരെ തുടര്നടപടികള് സ്വീകരിക്കരുത്'; കേരളത്തോടും തമിഴ്നാടിനോടും സുപ്രീം കോടതി

അതേസമയം, തമിഴ്നാട് ആര്ടിഒയുടെ കസ്റ്റഡിയില് ആയിരുന്ന റോബിന് ബസ് പുറത്തിറങ്ങി. പെര്മിറ്റ് ലംഘിച്ചതിന് കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂര് ഗാന്ധിപുരം ആര്ടിഒ ബസ് പിടിച്ചെടുത്തത്. പെര്മിറ്റില് ലംഘനത്തിന് പിഴ അടച്ച ശേഷമാണ് തമിഴ്നാട് മോട്ടോര് വാഹന വകുപ്പ് ബസ് വിട്ടുനല്കിയത്.

പിഴയൊടുക്കി; റോബിൻ ബസ് തമിഴ്നാട് ആർടിഒ വിട്ടയച്ചു: ഇന്ന് വൈകിട്ട് മുതൽ സർവീസ് പുന:രാരംഭിക്കും

പത്തനംതിട്ടയില് നിന്ന് കോയമ്പത്തൂരിലേക്ക് അന്തര് സംസ്ഥാന സര്വീസ് നടത്തുന്ന റോബിന് ബസിനെ തമിഴ്നാട് മോട്ടോര് വാഹന വകുപ്പ് ഞായറാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. പെര്മിറ്റ് ലംഘിച്ചു എന്ന് കാണിച്ചാണ് കോയമ്പത്തൂര് വെസ്റ്റ് ആര്ടിഒ ബസ് പിടിച്ചെടുത്തത്. കേരള സര്ക്കാര് മാനം കാക്കാന് തമിഴ്നാട് സര്ക്കാരിനെ ഉപയോഗിച്ചുവെന്ന് ബസ് ഉടമ ആരോപിച്ചിരുന്നു.

കെഎസ്ആര്ടിസിക്ക് വേണ്ടിയാണ് തന്നെ വേട്ടയാടുന്നത്. എഐപി നിയമപ്രകാരം മാത്രമേ ബസ് സര്വീസ് നടത്തിയിട്ടുള്ളുവെന്നും ബസ് ഉടമ ഗിരീഷ് പറഞ്ഞിരുന്നു. നേരത്തെ തൊടുപുഴ കരിങ്കുന്നത്ത് വെച്ചും ബസിനെ ഉദ്യോഗസ്ഥര് തടഞ്ഞിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us