കോട്ടയം: യൂത്ത് കോണ്ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനെതിരെ തുറന്നടിച്ച് കോണ്ഗ്രസ് നേതാവ് വി എം സുധീരന്. ഈ തിരഞ്ഞെടുപ്പ് സമ്പ്രദായം ശരിയല്ല. യൂത്ത് കോണ്ഗ്രസിന് ഗുണമല്ല എന്ന് താന് തിരഞ്ഞെടുക്കപ്പെട്ട കാലത്ത് തന്നെ പറഞ്ഞിട്ടുണ്ട്. മറിച്ച് അംഗത്വം നല്കിയാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടതെന്നും വിഎം സുധീരന് നിര്ദേശിച്ചു.
യൂണിറ്റ് സമ്മേളനങ്ങള് നടത്തിയാണ് നേരത്തെ തിരഞ്ഞെടുപ്പ് നടത്തിയിരുന്നത്. ഡല്ഹിയില് നിന്നും നോമിനേറ്റ് ചെയ്യുന്ന രീതി ശരിയല്ല. പല വേദികളിലും നേരത്തെ മുതല് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സുധീരന് അഭിപ്രായപ്പെട്ടു. മനുഷ്യനുമായി ബന്ധപ്പെടാത്ത ഒരു സിസ്റ്റമാണ് ഇപ്പോള് ഉള്ളത്. ഇങ്ങനെയൊരു സംവിധാനം എവിടെയെങ്കിലുമുണ്ടോയെന്നും സുധീരന് ചോദിച്ചു.
കരിങ്കൊടിക്കാരെ ആക്രമിച്ചില്ല; ബസിന് മുന്നിൽ ചാടിയവരുടെ ജീവൻ രക്ഷിക്കാനാണ് ശ്രമിച്ചത്; മുഖ്യമന്ത്രികോണ്ഗ്രസിലെ ഗ്രൂപ്പുകള്ക്കെതിരെയും സുധീരന് തുറന്നടിച്ചു. കോണ്ഗ്രസില് നേരത്തെ രണ്ടു ഗ്രൂപ്പായിരുന്നെങ്കില് ഇപ്പോള് അഞ്ചു ഗ്രൂപ്പായി. രണ്ട് ഗ്രൂപ്പ് തന്നെ ഒഴിവാകണമെന്ന് നേരത്തെ ആത്മാര്ഥമായി ആഗ്രഹിച്ച ആളാണ് താന്. അതുകൊണ്ടാണ് ഈ നേതൃത്വം വന്നപ്പോള് സ്വാഗതം ചെയ്തതെന്നും സുധീരന് പറഞ്ഞു.
പാര്ലമെന്റ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്നും സുധീരന് വിശദീകരിച്ചു. 2004 ല് തന്റെ പേര് പ്രഖ്യാപിച്ചപ്പോള് തന്നെ താല്പര്യമുണ്ടായിരുന്നില്ല. അന്ന് മത്സരിക്കേണ്ടിയിരുന്നില്ലായെന്ന് പിന്നീട് തോന്നി. ഹൈക്കമാന്ഡ് പ്രഖ്യാപിച്ചത് കൊണ്ടാണ് അന്ന് മത്സരിച്ചത്. മത്സരിക്കാനില്ലെന്ന് ഇതിനകം താന് അറിയിച്ചിട്ടുണ്ടെന്നും സുധീരന് പറഞ്ഞു.
കേരളത്തില് നടക്കുന്നത് സര് സിപി മോഡല് ഭരണമാണെന്നും സുധീരന് വിമര്ശിച്ചു. പിണറായി സര്ക്കാര് സമരത്തെ അടിച്ചമര്ത്തുന്നത് സിപി രാമസ്വാമി അയ്യരുടെ ശൈലിയില്. കമ്മ്യൂണിസ്റ്റ് ശൈലിയില് അല്ല ഭരണം നടക്കുന്നത്. ജനങ്ങളില് നിന്ന് അകന്നത് കൊണ്ടാണ് സര്ക്കാര് ഒരു പിആര് ശൈലിയില് രംഗത്ത് വന്നത്. സര്ക്കാര് നടത്തുന്നത് പാഴ്വേല എന്നും വി എം സുധീരന് പറഞ്ഞു.