'ജീവനുണ്ടെങ്കില് നവ കേരള സദസ്സിൽ പങ്കെടുക്കും'; സിപിഐഎം പ്രവേശനം പൂർണമായി തള്ളാതെ എ വി ഗോപിനാഥ്

സിപിഐഎം നേതാക്കളുമായുള്ള ബന്ധം വര്ഷങ്ങളായി ഉള്ളതാണെന്നും സിപിഐഎം പ്രവേശനം ഉടനില്ലെന്നും എ വി ഗോപിനാഥ്.

dot image

പാലക്കാട് : സിപിഐഎം പ്രവേശനം പൂർണമായി തള്ളാതെ എ വി ഗോപിനാഥ്. എ കെ ബാലനുമായി ചർച്ച നടത്തിയിരുന്നുവെന്നും നവ കേരള സദസ്സ് മാത്രമാണ് ചർച്ചയായതെന്നും എ വി ഗോവിന്ദന് പറഞ്ഞു. സിപിഐഎം നേതാക്കളുമായുള്ള ബന്ധം വര്ഷങ്ങളായി ഉള്ളതാണെന്നും സിപിഐഎം പ്രവേശനം ഉടനില്ലെന്നും എ വി ഗോപിനാഥ് പ്രതികരിച്ചു. സിപിഐഎമ്മിലേയ്ക്ക് ആരും ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി പ്രസിഡന്റുമായി നടന്ന ഫോൺ സംഭാഷണം തീർത്തും സൗഹൃദപരമായിരുന്നുവെന്ന് പറഞ്ഞ എ വി ഗോപിനാഥ് ജീവൻ പോയാലും നവ കേരള സദസ്സിൽ പങ്കെടുക്കുമെന്ന് അറിയിച്ചു. അതേ സമയം ഗോപിനാഥിനെ അനുനയിപ്പിക്കാന് കോണ്ഗ്രസിന്റെ ഭാഗത്തു നിന്നും ശ്രമങ്ങള് നടക്കുന്നുണ്ട്. രമ്യ ഹരിദാസ് എം പി ഉൾപ്പടെ അദ്ദേഹത്തെ വീട്ടിൽ എത്തി സന്ദർശിച്ചു. സന്ദർശനത്തില് നവകേരള സദസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്നും നടന്നത് സൗഹൃദ സംഭാഷണം രമ്യ ഹരിദാസ് പ്രതികരിച്ചു. എ വി ഗോപിനാഥ് എന്നും കോൺഗ്രസ് നേതാവ് എന്നും രമ്യ ഹരിദാസ് പറഞ്ഞു.

എ വി ഗോപിനാഥ് സിപിഐഎമ്മിലേക്ക്? എ കെ ബാലനുമായി കൂടിക്കാഴ്ച്ച നടത്തി

എ വി ഗോപിനാഥ് സിപിഐഎമ്മിലേക്കെന്ന് സൂചനയുണ്ടെന്നും ഗോപിനാഥിനൊപ്പം മറ്റു ചില കോണ്ഗ്രസ് നേതാക്കള് കൂടി സിപിഐഎമ്മില് ചേര്ന്നേക്കുമെന്നും വാർത്ത പുറത്തു വന്നിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us