'മുഖ്യമന്ത്രിയാകാൻ തലവര വേണം, അത് രമേശ് ചെന്നിത്തലക്ക് ഉണ്ടെന്ന് കരുതുന്നു'; ആശംസിച്ച് എം കെ രാഘവൻ

മുതിർന്ന മാധ്യമ പ്രവർത്തകനും വീക്ഷണം ഓൺലൈൻ ഡെപ്യൂട്ടി എഡിറ്ററുമായ സി പി രാജശേഖരനാണ് ബുക്ക് രചിച്ചത്

dot image

കോഴിക്കോട്: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് എം കെ രാഘവൻ എംപി. മുഖ്യമന്ത്രിയാകാൻ തലവര വേണം. ആ തലവര രമേശ് ചെന്നിത്തലക്ക് ഉണ്ടെന്നാണ് കരുതുന്നത്. ചെന്നിത്തല കേരളത്തിൻ്റെ മുഖ്യമന്ത്രിയാകുമെന്നും എം കെ രാഘവൻ അഭിപ്രായപ്പെട്ടു.

'രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതും' എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് എം കെ രാഘവൻ എംപിയുടെ പരാമർശം. രമേശ് ചെന്നിത്തലക്ക് മുഖ്യമന്ത്രിയാകാൻ കഴിയട്ടെയെന്നും എം കെ രാഘവൻ ആശംസിച്ചു. രമേശ് ചെന്നിത്തലയുടെ ജീവചരിത്രമാണ് പുസ്തകത്തിൽ പറയുന്നത്. മുതിർന്ന മാധ്യമ പ്രവർത്തകനും വീക്ഷണം ഓൺലൈൻ ഡെപ്യൂട്ടി എഡിറ്ററുമായ സി പി രാജശേഖരനാണ് ബുക്ക് രചിച്ചത്. മാതൃഭൂമി ബുക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്.

രമേശ് ചെന്നിത്തലയ്ക്ക് തെലങ്കാന തിരഞ്ഞെടുപ്പ് ചുമതല; എഐസിസി പ്രത്യേക നിരീക്ഷകനാക്കി കോൺഗ്രസ്

കെ പി കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പുസ്തകം പ്രകാശനം ചെയ്തു. എം കെ രാഘവൻ എംപിയാണ് പുസ്തകം ഏറ്റുവാങ്ങിയത്. എളമരം കരീം എം പി, രമേശ് ചെന്നിത്തല, എം കെ മുനീർ എംഎൽഎ, സി പി രാജശേഖരൻ, കെ പ്രവീൺ കുമാർ, എൻ സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു. ഷാര്ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലും പുസ്തകം പ്രകാശനം ചെയ്തിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us