അടിമാലി: ദേശാഭിമാനി ദിനപത്രത്തിനെതിരായ മറിയക്കുട്ടിയുടെ കേസ് കോടതി ഫയലില് സ്വീകരിച്ചു. അടിമാലി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് ഫയലില് സ്വീകരിച്ചത്. മറിയക്കുട്ടി നേരിട്ട് ഹാജരായി ഹര്ജി നല്കുകയായിരുന്നു. ആകെ 10 പ്രതികളാണുള്ളത്. പ്രതികളിൽ കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷുമുണ്ട്.
ശക്തമായ മഴയും നീരൊഴുക്കും; ഇടുക്കിയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നുവ്യാജ വാർത്ത നൽകിയ ഏരിയ ലേഖകൻ ഷംനാസ് പുളിക്കൽ, ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ, ന്യൂസ് എഡിറ്റർ എം ഒ വർഗീസ്, ഇടുക്കി ബ്യൂറോ ചീഫ് കെ റ്റി രാജീവ് എന്നിവരാണ് ഒന്ന് മുതൽ നാല് വരെയുള്ള പ്രതികൾ. പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ്, സിപിഎം പ്രവർത്തകരായ ജസ്റ്റിൻ കുളങ്ങര, എൻ ബ്രിനേഷ്, ടി കെ മോഹനൻ, അനസ് തച്ചനാല്, കെ എ ഹാരിസ് എന്നിവർക്കെതിരെയാണ് സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിന് കേസ്.
ജമ്മു കശ്മീർ ഏറ്റുമുട്ടൽ; ഒരു സൈനികന് കൂടി വീരമൃത്യുപെൻഷൻ മുടങ്ങിയതിൻ്റെ പേരിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് സ്വത്തുണ്ടെന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. മറിയക്കുട്ടിക്ക് അടിമാലി ഇരുന്നൂറേക്കറിൽ സ്വന്തമായി രണ്ട് വീടുകളും പഴംമ്പിള്ളി ചാലിൽ ഒന്നര ഏക്കറോളം ഭൂമിയുണ്ടെന്നുമായിരുന്നു ഉയര്ന്ന ആരോപണം. ഇത് സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയായിരുന്നു. അടിമാലി ടൗണിൽ ലോട്ടറിക്കച്ചവടം നടത്തുന്ന മറിയക്കുട്ടിയുടെ മകൾ പ്രിൻസി സ്വിറ്റ്സർലണ്ടിലാണെന്നും നേരത്തെ പ്രചരിച്ചിരുന്നു. ഇത്തരം തെറ്റായ വിവരങ്ങൾ വസ്തുതാപരിശോധന നടത്താതെ ദേശാഭിമാനി വാർത്തയാക്കുകയായിരുന്നു.