പത്തനംതിട്ട: പത്തനംതിട്ടയിൽ റോബിൻ ബസ്സിന് വീണ്ടും പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. പെർമിറ്റ് ലംഘിച്ച് സർവ്വീസ് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ. കോയമ്പത്തൂരിൽ നിന്ന് മടങ്ങി വരും വഴി മൈലപ്രയിലാണ് പരിശോധന നടത്തിയത്. പെർമിറ്റ് ലംഘനം ചൂണ്ടിക്കാണിച്ച് 7,500 രൂപ പിഴയിട്ടു. പിഴ അടച്ച് ബസ് വീണ്ടും സര്വ്വീസ് ആരംഭിച്ചു.
വ്യാജ തിരിച്ചറിയല് കാര്ഡ് നിര്മ്മിച്ചത് എ ഗ്രൂപ്പിന് വേണ്ടി; പൊലീസ് റിമാന്ഡ് റിപ്പോര്ട്ട്തമിഴ്നാട് ആർടിഒയുടെ കസ്റ്റഡിയിൽ ആയിരുന്ന റോബിൻ ബസ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. പെർമിറ്റ് ലംഘിച്ചതിന് കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂർ ഗാന്ധിപുരം ആർടിഒ ബസ് പിടിച്ചെടുത്തത്. ഈ പിഴ അടച്ച ശേഷമാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ബസ് വിട്ടുനൽകിയത്. ശേഷം ഇന്ന് വീണ്ടും സര്വ്വീസ് ആരംഭിച്ചപ്പോഴാണ് പിഴ ഈടാക്കിയത്.